തൊടുപുഴ : പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി ഇന്നു റഡാര്‍ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍. ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോളജിയില്‍ പറഞ്ഞു നിന്നുള്ള റഡാര്‍ ഇന്നലെ രാത്രിതന്നെ സംഭവ സ്ഥലത്തെത്തി .പ്രതികൂല കാലാവസ്ഥയായതിനാലാണ് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തെരച്ചിൽ സംഘങ്ങളുടെ നേതൃത്വത്തില്‍ 11-ാം ദിവസം നടത്തിയ തെരച്ചില്‍ വിഫലമായി . കുട്ടികളടക്കം 12 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട് . 58 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത് . നാട്ടുകാരുടെ കൂടി സഹകരണത്തോടെ പുഴയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരും .
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News