KeralaNews

സ്വപ്നാ സുരേഷിന് നെഞ്ചുവേദന,ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി:സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തിങ്കളാഴ്ച വെളുപ്പിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത് . ഉടന്‍ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കി . ഇ.സി.ജി.യില്‍ ചെറിയ വ്യത്യാസം കണ്ടതായി സ്വപ്നയുടെ അഭിഭാഷകന്‍ ജിയോ പോള്‍ കോടതിയെ അറിയിച്ചു.

സ്വപ്നയെ കാക്കനാട് ജില്ലാ ജയിലിലേക്ക് 26 വരെ റിമാന്‍ഡ് ചെയ്ത പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി , എറണാകുളം ജനറല്‍ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തില്‍ ചികിത്സ നല്‍കാന്‍ ഉത്തരവ് നല്‍കി .സ്വപ്നയുടെ ആരോഗ്യസ്ഥിതിയില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് ജയില്‍ സൂപ്രണ്ടിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker