കൊച്ചി: കോവിഡ് കാലത്ത് ജനങ്ങളെ പ്രതിസന്ധിയിലാക്കി ഇന്ധന വിലവര്‍ധന വീണ്ടും തുടരുന്നു. പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 91.99 രൂപയും ഡീസലിന് 87.02 രൂപയുമാണ് വില.
അഞ്ച് ദിവസംകൊണ്ട് പെട്രോളിനും ഡീസലിനും ഒന്നര രൂപയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈയിടെയായി തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇന്ധനത്തിന് രാജ്യത്ത് വില വര്‍ധിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News