കൊച്ചി: കാസര്‍കോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐയ്ക്ക് വിട്ട് സിംഗിള്‍ ബഞ്ച് വിധിയ്ക്ക് ഹൈക്കോടതി ഡിവിഷന്‍ബഞ്ച് സ്‌റ്റേ അനുവദിച്ചില്ല.അടിയന്തിരപ്രാധാന്യമുളള കേസായതിനാല്‍ തിങ്കളാഴ്ച കേസില്‍ കോടതി വിശദമായി വാദം കേള്‍ക്കും.കേസ് ഡയറിയില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കോടതി പ്രാഥമികമായി വിലയിരുത്തി.ജി ഐ പൈപ്പ് ഉപയോഗിച്ച് തലയ്ക്ക് ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്നാണ് പെരിയ കേസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.
ജി ഐ പൈപ്പ് ഉപയോഗിച്ചാല്‍ ഇത്തരം മുറിവ് ഉണ്ടാകില്ലെന്ന് ഡോക്ടറുടെ മൊഴിയുമുണ്ട് ഇതെങ്ങനെ യോജിയ്ക്കുമെന്ന് കോടതി ചോദിച്ചു. കേസിന്റെ നിഷ്പക്ഷവും സത്യാസന്ധവുമായ വിചാരണയ്ക്ക് അങ്ങനെയുള്ള അന്വേഷണവും ആവശ്യമാണെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കുറ്റപത്രത്തിലെ കേസ് സി.ബി.ഐ അന്വേഷണത്തിന് വിടുന്നതിനായി വാദം കേട്ട സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് വിചാരണ നടത്തും പോലെയാണെന്നും ഇത് കീഴ് വഴക്കമില്ലാത്തതാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ആരോപിച്ചു. എന്നാല്‍ സിംഗിള്‍ ബഞ്ച്, മിനി വിചാരണ നടത്തിയെന്ന വാദം ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.കേസ് ഡയറി സിംഗിള്‍ ബെഞ്ച് പരിശോധിച്ചില്ല എന്ന് സര്‍ക്കാര്‍ പറയുന്നതുകൊണ്ട് മാത്രം ഈ കേസ് വിശദമായ വാദം കേള്‍ക്കാമെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.
പെരിയകൊലക്കേസ്: സി.ബി.ഐ അന്വേഷണത്തിന് സ്റ്റേയില്ല,ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ച വിശദമായി വാദം കേള്‍ക്കും
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News