വാഷിംഗ്ടൺ: നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ന് പുലർച്ചെ ഇന്ത്യന്‍ സമയം 2.28നാണ് റോവര്‍ ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ ഇറങ്ങിയത്. ഭൂമിയിലേക്ക് ആദ്യ ചിത്രമയച്ചു. ആറര മാസം നീണ്ട യാത്രക്ക് ഒടുവിലാണ് റോവർ ചൊവ്വയിലിറങ്ങിയത്. ചൊവ്വയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ആൾറ്റിട്യൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ’എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവീയറൻസിനെ ചൊവ്വയിൽ കൃത്യ സ്ഥലത്ത് ഇറക്കാൻ നിർണായകമായത്. ഇന്ത്യൻ വംശജയായ ഡോ: സ്വാതി മോഹൻ ആണ് റോവർ വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം കൊടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News