FeaturedNews

നോവാവാക്സിന് അനുമതി; കൗമാരക്കാര്‍ക്കുള്ള നാലാമത്തെ വാക്‌സിന്‍

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ നോവാവാക്‌സ്(novavax) വാക്‌സിന്‍ കൂടി. വാക്സിന്റെ അടിയന്ത ഉപയോഗത്തിന് ഡിസിജിഐ(Drugs Controller General of India) അനുമതി നല്‍കി. 12 നും 18 നും ഇടയിലുള്ള കൗമാരക്കാരില്‍ കുത്തിവെക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നോവാവെക്‌സും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

നോവോവാക്സ് എന്ന വിദേശ നിര്‍മ്മിത വാക്‌സിന്‍ ആണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ കോവോവാക്സ്(covevex) എന്ന പേരില്‍ പുറത്തിറക്കുന്നത്. പ്രോട്ടീന്‍ അടിസ്ഥാനമാക്കിയുള്ള വാക്‌സിന്‍ കൗമാരക്കാര്‍ക്കായി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സിഇഒ അഡാര്‍ പൂനാവാല പറഞ്ഞു. രാജ്യത്ത് കൗമാരക്കാർക്കും കുട്ടികൾക്കുമുള്ള നാലാമത്തെ വാക്സിനാണ് നോവോവാക്‌സ്.

എത്ര ഫലപ്രദമാണ്?
തങ്ങളുടെ വാക്‌സിന്‍ 80 ശതമാനം വരെ ഫലപ്രദമാണെന്ന് ഫെബ്രുവരിയില്‍ NovaVex പറഞ്ഞിരുന്നു. ഇന്ത്യയില്‍ 12 നും 18 നും ഇടയില്‍ പ്രായമുള്ള 2,247 കുട്ടികളില്‍ വാക്‌സിന്‍ പരീക്ഷിച്ചു വിജയിച്ചു. അടുത്തിടെ ലോകാരോഗ്യ സംഘടനയും ഈ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button