കോഴിക്കോട്: പേരാമ്പ്രയില്‍ രേഖകളില്ലാതെ കടത്തിയ 73 ലക്ഷം രൂപയുമായി രണ്ടു പേര്‍ പിടിയില്‍. കൊടുവള്ളി സ്വദേശികളായ അലി ഇര്‍ഷാദ്, സഫ് വാന്‍ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്ര പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ഇരുവരും സഞ്ചരിച്ച കാറിന്റെ സീറ്റിനടിയില്‍ രഹസ്യ അറയുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്. പണത്തിന്റെ ഉറവിടംസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
English summary:In a major crackdown on illegal money laundering, the Perambra Police seized ₹73 lakh in unaccounted cash during a vehicle inspection. Two individuals, identified as Ali Irshad and Safvan—both natives of Koduvally—were arrested in connection with the incident.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


