25.9 C
Kottayam
Saturday, October 5, 2024

പോക്സോ കേസിലെ പ്രതിക്കായി പേരാമ്പ്ര പോലീസ് സഞ്ചരിച്ചത് 5778 കിലോമീറ്റർ; പൊക്കിയത് പാട്യാലയിൽ നിന്നും

Must read

കോഴിക്കോട് :പേരാമ്പ്രയിൽ നിന്ന് പോക്സോ കേസിൽപ്പെട്ട് മുങ്ങിയ അസം സ്വദേശിയായ മുഹമ്മദ് നജുറുൾ ഇസ്ലാമിനെ പട്യാലയിൽ നിന്ന് പിടികൂടി. 5778 കിലോമീറ്റർ സഞ്ചരിച്ചാണ് പേരാമ്പ്ര പോലീസ് പ്രതിയെ പിടികൂടിയത്. 2024 ഓഗസ്റ്റ് 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പ്രതി ജീപ്പില്‍ വച്ച് കടന്നുപിടിക്കുകയായിരുന്നു. പോക്സോ കേസിൽ പോലീസ് അന്വേഷിക്കുന്നെന്ന് മനയിലാക്കി കോയമ്പത്തൂരിലുള്ള പിതാവിന്റെയും മാതാവിന്റെയും അടുത്തെത്തി. പോലീസ് അവിടെ എത്തിയപ്പോൾ ഡൽഹി വഴി പഞ്ചാബിലേക്ക് മുങ്ങിയതായിരുന്നു പ്രതി.

ഒടുവിൽ പഞ്ചാബിലെ പാട്യാലയ്ക്കടുത്ത് സമാന എന്ന സ്ഥലത്ത് രാത്രിയും പകലുമായി അഞ്ഞൂറോളം പേർ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയിൽ നിന്ന് സാഹസികമായ ദൗത്യത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. ലോക്കൽ പോലീസിന്റെ സഹായമില്ലാതെയാണ് പ്രതിയെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി നിധിൻ രാജ് , പേരാമ്പ്ര DySP ലതീഷ് കെ.കെ, ഇൻസ്പെക്ടർ ജംഷിദ് പി. എന്നിവരുടെ നിർദ്ദേശപ്രകാരം പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ SCPO സുനിൽകുമാർ സി.എം, ചന്ദ്രൻ.കെ, CPO മിനീഷ് വി.ടി എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

ബാലയുടെ ആസ്തി 240 കോടി; കേസ് നടത്തിയപ്പോൾ അമൃത സുരേഷ് ചെയ്തത്

കൊച്ചി:ബാലയെ പോലെ വ്യക്തി ജീവിതം ഇത്രത്തോളം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കി മാറ്റിയ മറ്റൊരു താരം മലയാളത്തിൽ ഉണ്ടാകില്ല. ഒരു ഇടവേളയ്ക്ക് ശേഷം ബാല തന്നെയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം. 2009...

സ്വര്‍ണ കള്ളക്കടത്തിനെതിരെ മതവിധി പുറപ്പെടുവിക്കണം; സാദിഖലി തങ്ങളോട് കെടി ജലീല്‍

കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്തും മലപ്പുറവുമായും ബന്ധപ്പെടുത്തിയുള്ള വിവാദങ്ങളില്‍ പ്രതികരിച്ച് തവനൂരിലെ സിപിഎം സ്വതന്ത്ര എംഎല്‍എ കെടി ജലീല്‍. സ്വര്‍ണ കള്ളക്കടത്തില്‍ മുസ്ലീങ്ങള്‍ ഇടപെടരുത് എന്നൊരു മതവിധി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിക്കണം...

Popular this week