24.9 C
Kottayam
Thursday, September 19, 2024

‘എന്‍റെ സിനിമ പരാജയപ്പെടുന്നതിൽ സന്തോഷിക്കുന്നവരാണ് ബോളിവുഡിൽ ‘ അക്ഷയ് കുമാർ

Must read

മുംബൈ:ഇറങ്ങുന്ന സിനിമകളെല്ലാം ബോക്സ് ഓഫീസിൽ വിജയിക്കാത്തതിന്റെ നിരാശയിലാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. തുടരെ ഇറങ്ങിയ നിരവധി സിനിമകൾ പരാജയപ്പെട്ടിട്ടും മറ്റ് നടന്മാരെ പോലെ സിനിമയിൽ നിന്ന് ഇടവേളയെടുക്കാതെ സിനിമകൾ ചെയ്യുന്നുണ്ട് താരം. കൊവിഡിന് ശേഷം ഇതുവരെ അഭിനയിച്ച ഒമ്പത് ചിത്രങ്ങളിൽ വിജയം കണ്ടത് രണ്ടെണ്ണം മാത്രമാണ്. ബാക്കി ഏഴും പരാജയങ്ങളായിരുന്നു.

ഈ പട്ടികയിലേക്ക് എട്ടാമത്തെ ചിത്രം കൂടി ചേർന്നിരിക്കുകയാണ് എന്നുവേണം പറയാൻ. അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം സർഫിറയാണ് തിയേറ്ററിൽ വിജയം നേടാനാകാതെ കൂപ്പുകുത്തുന്നത്. 2020-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ സൂരരൈ പോട്രിൻ്റെ ഹിന്ദി റീമേക്കാണ് ഇത്. സൂരരൈ പോട്ര് തമിഴ് ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയ സിനിമയാണ്. ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. എന്നാൽ ഹിന്ദിയിൽ തന്റെ സിനിമ പരാജയപ്പെടുന്നതിന് കാരണം ബോളിവുഡിലെ ആളുകളാണ് എന്ന് പറയുകയാണ് താരം.

ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം, തുടരെ ഉണ്ടാകുന്ന ഫ്ലോപ്പുകളെ കുറിച്ച് കൂടുതൽ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അക്ഷയ് കുമാറിന്റെ മറുപടി ഇങ്ങനെ, മൂന്ന്, നാല്, അഞ്ച് സിനിമകൾ വിജയിക്കാതിരിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്നവരുണ്ട് ഇവിടെ. അവന്റെ സിനിമ ഓടുന്നില്ല എന്നതിൽ സന്തോഷിക്കുകയാണ് അവർ. ഞാൻ ഒരേ സമയം 17 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൃത്യ സമയത്ത് വരും, പോകും എന്നൊക്കെ പണ്ട് പറഞ്ഞവർ തന്നെയാണ് സിനിമ പരാജയപ്പെട്ടാൽ, അയാൾ സിനിമയോട് ആത്മർത്ഥത കാണിക്കാത്ത ആളാണ് എന്ന് പറഞ്ഞിരിക്കുന്നത്.

‘സർഫിറ’യ്ക്ക് ശേഷം ‘ഖേൽ ഖേൽ മേൻ’ എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. ഫർദീൻ ഖാൻ, തപ്‌സി പന്നു, വാണി കപൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. അതിനുശേഷം, ‘സിങ്കം എഗെയ്ൻ’, ‘സ്കൈ ഫോഴ്‌സ്’, ‘കണ്ണപ്പ’, ‘ജോളി എൽഎൽബി 3’, ‘വെൽക്കം ടു ദി ജംഗിൾ’, ‘ശങ്കര’ തുടങ്ങിയ ചിത്രങ്ങളും അക്ഷയ് കുമാറിന്റെ ലൈനപ്പുകളിലുള്ള സിനിമകളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week