24 C
Kottayam
Sunday, June 7, 2026

‘സുരേഷ് ഗോപി ബി.ജെ.പി നേതാവല്ല; മറ്റു പാര്‍ട്ടികളില്‍ നിന്നും വരുന്നവര്‍ക്ക് പരവതാനി; അല്ലാത്തവര്‍ വെള്ളംകോരികള്‍’ ആഞ്ഞടിച്ച്‌ സി.കെ.പി

Must read

കണ്ണൂര്‍: ബി ജെ പി നേതൃത്വത്തിനെതിരെ ബി ജെ പി മുന്‍ സംസ്ഥാനഅധ്യക്ഷന്‍ സി.കെ പത്മനാഭന്‍ തുറന്നടിച്ച് രംഗത്ത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സി.കെ പി പാര്‍ട്ടിയിലുണ്ടായ പുതിയ പ്രവണതകളെ നഖശിഖാന്തം എതിര്‍ത്തു കൊണ്ടു രംഗത്തു വന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് വരുന്നവര്‍ക്ക് പരവതാനി വിരിക്കുമ്പോള്‍ കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ വിറക് വെട്ടികളും വെള്ളം കോരികളുമാത്രമായി മാറ്റിയെന്ന് ബിജെപി മുന്‍ അധ്യക്ഷന്‍ സി കെ പത്മനാഭന്‍ പറയുന്നു.

കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ ബി ജെപിയിലേക്ക് ഒഴുകുന്നത് അധികാരം ലക്ഷ്യമിട്ടാണെന്നും ബിജെപിക്ക് അധികാരം നഷ്ടമായാല്‍ ഇവര്‍ തിരിച്ച് പോകുമെന്നും ഇപ്പോള്‍ തന്നെ ചിലര്‍ക്ക് ചാഞ്ചാട്ടം വന്നുവെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെ വളര്‍ത്തികൊണ്ടുവന്നവരെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന് ആലങ്കാരിക പ്രയോഗം മാത്രമാണ് പറുയക എന്നല്ലാതെ അത് നടപ്പില്‍ വരുത്താന്‍ ആവില്ല. ഇത്തരമൊരു മുദ്രാവാക്യവും ശരിയല്ലെന്നും ചരിത്ര പാരമ്പര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ നിന്നും ജയിച്ച ചലച്ചിത്ര നടന്‍സുരേഷ് ഗോപി ബി.ജെ.പിയല്ലെന്നും അദ്ദേഹം ബി ജെ പി നേതാവാ പ്രവര്‍ത്തകനോ യല്ലെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.

ബി.ജെ.പിയെ കുറിച്ച് അറിയുമായിരുന്നുവെങ്കില്‍ അദ്ദേഹം ഇന്ദിരാഗാന്ധിയെ ഭാരത മാതാവെന്ന് വിളിക്കുമായിരുന്നില്ല. സിനിമാ രംഗത്ത് നിന്നും വ്യക്തി മാത്രമായിരുന്നു സുരേഷ് ഗോപി. എപി അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ വന്നതിന്റെ ഗുണം അദ്ദേഹത്തിന് മാത്രമാണെന്നും ബിജെപിക്ക് യാതൊരു ഗുണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍പാര്‍ട്ടിയിലെ ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ സി.കെ പത്മനാഭന്റെ വിമര്‍ശനങ്ങളില്‍ സംസ്ഥാന നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week