28.1 C
Kottayam
Sunday, June 7, 2026

വിവാഹത്തില്‍ പങ്കെടുക്കാന്‍ കൂട്ട അവധി; സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ അവധിയില്‍ വലഞ്ഞ് ജനങ്ങള്‍

Must read

സര്‍ക്കാര്‍ ഓഫീസില്‍ കൂട്ട അവധിയില്‍ വലഞ്ഞ് ജനങ്ങള്‍. എറണാകുളം കോതമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസിലേയും വില്ലേജ് ഓഫീസിലേയും ജീവനക്കാര്‍ കൂട്ട അവധിയെടുത്തതോടെയാണ് ജനങ്ങള്‍ വലഞ്ഞത്.

ജീവനക്കാരുടെ കൂട്ട അവധി ഓഫിസ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിച്ചതായി പരാതിയില്‍ പറയുന്നു. താലൂക്ക് റവന്യൂ ഉദ്യോഗസ്ഥന്‍്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു ജീവനക്കാര്‍ അവധിയെടുത്തത്.

താലൂക്ക് ഓഫീസില്‍ മതിയായ ഉദ്യോഗസ്ഥരില്ലാതിരുന്നത് ആവശ്യങ്ങള്‍ക്കായെത്തിയ ആളുകള്‍ നിരാശയോടെ മടങ്ങുന്നതിന് കാരണമായി. 71 ജീവനക്കാരുള്ള താലൂക്ക് ഓഫീസില്‍ നിന്ന് 35 ല്‍ പരം ജീവനക്കാരാണ് വിവാഹത്തില്‍ പങ്കെടുക്കാനായി അവധിയെടുത്തത്. കൂടാതെ അഞ്ച് ജീവനക്കാരുടെ കുറവും ഓഫീസിലുണ്ടായിരുന്നു. ആകെ 27 പേരാണ് താലൂക്ക് ഓഫീസില്‍ ഹാജരായത്. 13 വില്ലേജ് ഓഫീസുകളില്‍ നിന്നായി 65 ജീവനക്കാരില്‍ 30 പേരാണ് ജോലിയില്‍ ഹാജരായത്. മൂന്ന് വില്ലേജ് ഓഫീസര്‍മാരും അവധിയെടുത്തിരുന്നു.

എന്നാല്‍ ഓഫീസില്‍ ഹാജരായില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥര്‍ വര്‍ക്കിങ് അറേഞ്ച്മെന്റില്‍ വിവിധയിടങ്ങളില്‍ ജോലിയിലുണ്ടായിരുന്നു. കൂടാതെ കളക്ടറുടെ അനുമതിയോടെയാണ് ജീവനക്കാര്‍ അവധിയെടുത്തതെന്നും തഹസില്‍ദാര്‍ റേച്ചല്‍ കെ വര്‍ഗീസ് വിശദീകരിച്ചു. ഒപ്പം ഓഫീസ് സേവനങ്ങള്‍ക്ക് തടസ്സം വരാത്ത രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നതായും തഹസില്‍ദാര്‍ പറഞ്ഞു.

- Advertisement -

എന്നാല്‍ ഇത്രയധികം ജീവനക്കാര്‍ കൂട്ട അവധിയെടുത്തത് വിവാദത്തിന് വഴിവെച്ചു. ഇത്തരം കൂട്ട അവധി ശ്രദ്ധക്കുറവാണെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുകയും ചെയ്തു. കൂട്ട അവധിയെടുത്തതിന് ഉദ്യോഗസ്ഥരോട് മേലുദ്യോഗസ്ഥന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

Popular this week