കണ്ണൂർ: പയ്യന്നൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികളടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചാലാട് സ്വദേശി നാദീർ നൂറുദ്ദീൻ, ഭാര്യ ഐന, നടാൽ സ്വദേശി ഷാനിദ് കെ എന്നിവരാണ് പിടിയിലായത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലീസ് കർശനമാക്കിയിട്ടുള്ള രാത്രികാല പരിശോധനയ്ക്കിടെയാണ് പ്രതികൾ വലയിലായത്.
പിടിയിലായവരിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 41 ഗ്രാം എംഡിഎംഎയും (MDMA) 241 മില്ലി ഹാഷിഷ് ഓയിലും പോലീസ് കണ്ടെടുത്തു. വൻതോതിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾ ലഹരിമരുന്ന് എത്തിച്ചത് എവിടെനിന്നാണെന്നും ആർക്കൊക്കെയാണ് കൈമാറാൻ ഉദ്ദേശിച്ചതെന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Police seized a significant quantity of MDMA and hashish oil in Payyannur, Kannur, leading to the arrest of three individuals, including a married couple. The arrested persons have been identified as Nadir Noorudheen and his wife Aina from Chalad, and Shanid K from Nadal. The seizure, which occurred during a night patrol intensified for the upcoming elections, included 41 grams of MDMA and 241 ml of hashish oil. Authorities are investigating the source of the contraband and the wider network involved in its distribution


