മുംബൈ: ഒരു വർഷമായി ഇടപാടുകളൊന്നുമില്ലാത്ത സീറോ ബാലൻസുള്ള വാലറ്റുകൾ അടച്ചുപൂട്ടുമെന്ന് പേടിഎം പേയ്‌മെന്റ് ബാങ്ക് അറിയിച്ചു. ഇത്തരം അകൌണ്ടുകളുടെ ഉടമകൾക്ക് മുന്നറിയിപ്പ് നൽകും. 2024 ജൂലൈ 20-നായിരിക്കും വാലറ്റുകൾ ക്ലോസ് ചെയ്യുക.അക്കൗണ്ടുകളിലോ വാലറ്റുകളിലോ ഉള്ള നിലവിലുള്ള ബാലൻസിനെ ഈ നിർദ്ദേശം ബാധിക്കില്ല.
2024 ജനുവരി 31-ന്,നിയമ ലംഘനങ്ങളും റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി 2024 മാർച്ച് മുതൽ ബാങ്കിംഗ് സേവനങ്ങൾ അവസാനിപ്പിക്കാൻ ആർബിഐ പേടിഎമ്മിനോട് ആവശ്യപ്പെടുകയായിരുന്നു.
മൾട്ടി-ബാങ്ക് മോഡലിന് കീഴിലുള്ള ടിപിഎപി – തേർഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡറായി യുപിഐ സേവനങ്ങളെത്തിക്കുന്നതിന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ പേടിഎമ്മിന് അനുമതി നൽകിയിട്ടുണ്ട്. കൂടാതെ നിലവിലുള്ള ബാലൻസുകൾ യാതൊരു നിയന്ത്രണവുമില്ലാതെ പിൻവലിക്കാവുന്നതാണ്. ഇന്ത്യയിൽ മൊബൈൽ പേയ്‌മെന്റുകൾക്ക് തുടക്കമിട്ട കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് പേടിഎം
അതേ സമയം നിഷ്‌ക്രിയ അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് തടയുന്നതിന് ചില മാർഗങ്ങളുണ്ട്. താഴെ നൽകിയിരിക്കുന്ന ഏതെങ്കിലും ഒരു സേവനം ഉപയോഗപ്പെടുത്തിയാൽ വാലറ്റ് അടച്ചുപൂട്ടുന്നത് ഒഴിവാക്കാം.
നോമിനേഷൻ സൗകര്യം ബാലൻസ് എൻക്വയറി നെറ്റ് ബാങ്കിംഗ് എടിഎം എൻക്വയറി
പ്രവർത്തനരഹിതമായ പേടിഎം വാലറ്റുകൾ എങ്ങനെ വീണ്ടും സജീവമാക്കാം? പേടിഎം ആപ്പിലെ പിപിബിഎൽ വിഭാഗത്തിലെ ‘വാലറ്റ്’ ഐക്കണിൽ ക്ലിക്ക് ചെയ്യുക ‘യുവർ വാലറ്റ് ഈസ് ഇൻ ആക്റ്റീവ്’ എന്ന സന്ദേശം കാണും ‘വാലറ്റ് സജീവമാക്കുക’ എന്നതിൽ ക്ലിക്ക് ചെയ്ത് വാലറ്റ് വീണ്ടും പ്രവർത്തിപ്പിക്കാം.