24.5 C
Kottayam
Friday, June 5, 2026

Narasimha Varahi Brigade: ഹിന്ദുമതത്തെ അനാദരിക്കുന്നവർക്ക് താക്കീത്; തന്റെ പാർട്ടിയിൽ “സനാതന ധർമ്മ സംരക്ഷണ വിഭാഗം” തുടങ്ങി പവൻ കല്യാൺ

Must read

ഹൈദരാബാദ്‌:തന്റെ പാർട്ടിക്ക് പുതിയൊരു വിഭാഗം തുടങ്ങുന്നതായി പ്രഖ്യാപിച്ച് ജനസേന പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ. നരസിംഹ വരാഹി ബ്രിഗേഡ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഹിന്ദുമതത്തെ സമൂഹ മാദ്ധ്യമങ്ങളിൽ വിമർശിക്കുന്നർക്കും മറ്റു രീതിയിൽ അപമാനിക്കുന്നവർക്കും എതിരെ നടപടിയെടുക്കുവാനാണ് നരസിംഹ വാരാഹി ബ്രിഗേഡ് രൂപീകരിച്ചിരിക്കുന്നത്.

“ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, പക്ഷേ ഞാൻ എൻ്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നു. സനാതന ധർമ്മത്തെ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവരും അനാദരവോടെ സംസാരിക്കുന്നവരും അതിൻ്റെ അനന്തരഫലങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. അങ്ങനെ ഞങ്ങളുടെ പാർട്ടിക്കുള്ളിൽ ‘നരസിംഹ വരാഹി’ എന്ന പേരിൽ ഒരു സമർപ്പിത വിഭാഗം ഞാൻ സ്ഥാപിക്കുകയാണ്. സനാതന ധർമ്മ സംരക്ഷണത്തിനായുള്ള ബ്രിഗേഡ്,” പുതിയ ബ്രിഗേഡിൻ്റെ ഉദ്ദേശ്യം വിശദീകരിച്ചുകൊണ്ട് കല്യാണ് പറഞ്ഞു.

തിരുമലയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ പ്രസാദത്തിൽ മായം കലർന്ന നെയ്യ് ഉപയോഗിക്കുന്നത് സംബന്ധിച്ച് അടുത്തിടെ ഉയർന്ന ആരോപണങ്ങളെ തുടർന്നാണ് ഈ പ്രഖ്യാപനം.

സനാതന ധർമ്മത്തെ സംരക്ഷിക്കുന്നതിനും അതിൻ്റെ വിശ്വാസങ്ങളെ അനാദരിക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനുമായി ശക്തമായ ദേശീയ നിയമത്തിനായി കഴിഞ്ഞ മാസം കല്യാൺ ശബ്ദമുയർത്തിയിരിന്നു .

- Advertisement -

“സനാതന ധർമ്മത്തെ സംരക്ഷിക്കുന്നതിനും അതിൻ്റെ വിശ്വാസങ്ങൾക്ക് ദോഷം വരാതിരിക്കാനും ഒരു ശക്തമായ ദേശീയ നിയമം ആവശ്യമാണ്. ഈ നിയമം ഉടനടി നടപ്പിലാക്കുകയും ഭാരതത്തിൽ ഉടനീളം ഒരേപോലെ നടപ്പിലാക്കുകയും വേണം.” തിരുപ്പതിയിലെ വരാഹി പ്രഖ്യാപന പരിപാടിയിൽ അദ്ദേഹം പറഞ്ഞു,

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week