കൊപ്പം: പട്ടാമ്പി കൊപ്പത്ത് പോലീസ് കസ്റ്റഡയിലെടുത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ കിടന്നുറങ്ങിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വടക്കുമ്പ്രം വെളുത്തൂർതൊടി അബുവിന്റെ മകൻ അഷറഫ് (42) ആണ് മരിച്ചത്.ഇയാളുടെ സഹോദരൻ മുസ്തഫയും ഓട്ടോറിക്ഷയിൽ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയോടെ ആയിരുന്നു സംഭവം.ഓട്ടോറിക്ഷയുടെ ഡ്രൈവർ വളാഞ്ചേരി സ്വദേശി സുനിൽ മദ്യപിച്ച് അപകടം ഉണ്ടാക്കിയ സാഹചര്യത്തിലാണ് പോലീസ് ഓട്ടോറിക്ഷ കസ്റ്റഡിയിൽ എടുത്തത്. ഇതിലെ യാത്രക്കാരായിരുന്നു മരിച്ച അഷ്റഫും സഹോദരൻ മുസ്തഫയും.
English Summary
A 42-year-old man named Asharaf, a native of Valanchery, was found dead inside a police-custody autorickshaw parked by the roadside in Koppam, Pattambi. The vehicle had been seized by the Koppam police after its driver, Sunil, caused an accident while driving under the influence of alcohol. Asharaf and his brother Mousthafa, who were passengers in the vehicle, slept inside the parked auto on Tuesday night, where Asharaf was found unresponsive on Tuesday morning. Police have launched an inquiry and moved the body for post-mortem examination.


