‘പേട്രിയറ്റ്’ തരംഗം; രണ്ടാം ദിനത്തിലും ബോക്സ് ഓഫീസിൽ പടയോട്ടം, ആഗോള കളക്ഷൻ 35 കോടി കടന്നു!

കൊച്ചി: മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിച്ചെത്തിയ ‘പേട്രിയറ്റ്’ ബോക്സ് ഓഫീസിൽ അപ്രമാദിത്വം തുടരുന്നു. ആദ്യ ദിനം തന്നെ 29 കോടിയിലധികം രൂപ ആഗോള കളക്ഷൻ നേടിയ ചിത്രം രണ്ടാം ദിനവും നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്. കേരളത്തിൽ മാത്രം ആദ്യ ദിനം 365-ലധികം അഡീഷണൽ ഷോകളാണ് കളിച്ചത്. രണ്ടാം ദിനം രാത്രിയിലും 248-ലധികം അഡീഷണൽ ഷോകളുമായി ചിത്രം തിയേറ്ററുകളിൽ കരുത്ത് തെളിയിച്ചു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഈ സ്പൈ ആക്ഷൻ ത്രില്ലർ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലേക്കാണ് കുതിക്കുന്നത്.

കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 8.5 കോടിയോളം ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ഇന്ത്യയിലാകെ 11 കോടിക്ക് മുകളിലാണ് സ്വന്തമാക്കിയത്. രണ്ടാം ദിനത്തിലും കേരളത്തിൽ അഞ്ച് കോടിക്ക് മുകളിലാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രീ-സെയിൽസിലും അഡ്വാൻസ് ബുക്കിംഗിലും റെക്കോർഡുകൾ ഭേദിച്ച ചിത്രം മൂന്നാം ദിനത്തിലും മികച്ച ബുക്കിംഗുമായി മുന്നേറുകയാണ്. ഗൾഫ് നാടുകൾ, അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ വിപണികളിലും ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ഗൾഫ് മേഖലയിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

മഹേഷ് നാരായണന്റെ തിരക്കഥയിലും സംവിധാനത്തിലും ഒരുങ്ങിയ ‘പേട്രിയറ്റ്’ ഹോളിവുഡ് നിലവാരത്തിലുള്ള നിർമ്മാണ മികവിനാണ് കൈയടി നേടുന്നത്. മമ്മൂട്ടിയും മോഹൻലാലും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇവർക്ക് പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ തുടങ്ങിയ വൻ താരനിരയും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. 125 കോടിയോളം ബജറ്റിൽ ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും മാനുഷ് നന്ദന്റെ ഛായാഗ്രഹണവും ചിത്രത്തിന് ഒരു സ്പൈ ത്രില്ലറിന്റെ പൂർണ്ണത നൽകുന്നു. ജിനു ജോസഫ്, ദർശന രാജേന്ദ്രൻ, സനൽ അമൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കേരളത്തിൽ ആൺ മെഗാ മീഡിയയാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്. അഡ്വാൻസ് ബുക്കിംഗിലെ ട്രെൻഡ് തുടരുകയാണെങ്കിൽ ആദ്യ വാരം തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നത്.

ഛായാഗ്രഹണം: മാനുഷ് നന്ദൻ, സംഗീതം: സുഷിൻ ശ്യാം, എഡിറ്റിങ്: മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനേഴ്‌സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്‌സ്: സുനിൽ സിങ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട്: വൈശാഖ് പി.വി, മേക്കപ്പ്: രഞ്ജിത് അമ്പാടി, ലിറിക്‌സ്: അൻവർ അലി, സംഘട്ടനം: ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, നൃത്തസംവിധാനം: ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടർ: ഫാന്റം പ്രവീൺ, സ്റ്റിൽസ്: നവീൻ മുരളി, വിഎഫ്എക്‌സ്: ഫയർ ഫ്‌ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്‌സ്, ഫാന്റം വിഎഫ്എക്‌സ്, പിക്ടോറിയൽ വിഎഫ്എക്‌സ്, ബൈനറി സർക്കസ്, ഡി.ഐ. കളറിസ്റ്റ്: ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ: എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പിആർ: വിഷ്ണു സുഗതൻ, പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Patriot,’ starring Mammootty and Mohanlal, continues its dominant run at the box office on its second day. After a massive global opening of over ₹29 crores, the film saw strong attendance with 248+ additional night shows in Kerala on Day 2. Directed by Mahesh Narayanan, this high-octane spy thriller has already earned over ₹13 crores in Kerala alone within two days, marking a historic comeback for the legendary duo after 18 years.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News