മുംബൈ: ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്ക് 75.1 കോടിരൂപ പിഴ ചുമത്തി ദേശീയ കൊള്ളലാഭ അതോറിറ്റി (എന്‍.എ.എ). ജി.എസ്.ടി നിരക്ക് കുറച്ചിട്ടും ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് മാസത്തിനകം കേന്ദ്ര-സംസ്ഥാന ഉപഭോക്തൃക്ഷേമ ഫണ്ടുകളില്‍ പിഴ നല്‍കണമെന്നാണ് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
കമ്പനി പുറത്തിറക്കുന്ന സോപ്പുപൊടിക്ക് 2017 മുതല്‍ ജി.എസ്.ടി നിരക്ക് കുറച്ചിട്ടും വില വര്‍ധിപ്പിച്ചാണ് പതഞ്ജലി വില്‍ക്കുന്നത്. പത്ത് ശതമാനത്തോളം ജി.എസ്.ടി നിരക്ക് കുറച്ചിട്ടും ഈ കുറവ് വില്‍പനയില്‍ വരുത്താന്‍ കമ്പനി തയ്യാറായില്ലെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. ബാബ രാംദേവ് വലിയ വളര്‍ച്ച പ്രഖ്യാപിച്ച 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 10% ഇടിയുകയാണുണ്ടായത്. കമ്പനി സാമ്പത്തിക തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.