29.7 C
Kottayam
Saturday, June 13, 2026

കായികതാരത്തിന് പീഡനം: പ്രതിപ്പട്ടിക സൂര്യനെല്ലി കേസിലേതിനേക്കാൾ കൂടും ;പെൺകുട്ടിയെ കൈമാറിയത് ബസ് സ്റ്റാൻഡിൽ

Must read

പത്തനംതിട്ട: പതിമൂന്നു വയസ്സുമുതൽ ദളിത് പെൺകുട്ടിക്ക് നേരെയുണ്ടായ പീഡനത്തിൽ രജിസ്റ്റർചെയ്ത കേസിൽ പ്രതിപ്പട്ടിക സൂര്യനെല്ലിക്കേസിലേതിനേക്കാൾ ഉയരാൻ സാധ്യത. പെൺകുട്ടി നൽകിയിരിക്കുന്ന മൊഴിപ്രകാരം 62 പേരും പ്രതികളാവാനുള്ള സാധ്യതയാണ് പോലീസ് നൽകുന്നത്.

1996-ൽ സൂര്യനെല്ലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് എടുത്ത കേസിൽ പ്രതിപ്പട്ടികയിൽ 42 പേരായിരുന്നു. ആ സംഖ്യയെയാണ് പത്തനംതിട്ടയിലെ പീഡനക്കേസ് മറികടക്കുന്നത്. സൂര്യനെല്ലി കേസ് ഉണ്ടായപ്പോൾ പോക്‌സോ നിയമം നിലവിൽ വന്നിരുന്നില്ല. ഈനിയമം വന്നശേഷം സംസ്ഥാനത്ത് പ്രതികളുടെ എണ്ണത്തിന്റെ കാര്യത്തിൽ മുന്നിലുള്ള ആദ്യകേസ് കൂടിയാണ് ഇത്.

അച്ഛന്റെ ഫോണിലാണ് പെൺകുട്ടി നമ്പരുകൾ സേവ് ചെയ്തിരുന്നത്. 32 നമ്പരുകൾ ഇങ്ങനെ ചെയ്തിട്ടുള്ളതിനാൽ ഇവർ ആദ്യഘട്ടത്തിൽ തന്നെ പ്രതിയാകും. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടങ്ങിയിട്ടുണ്ട്. ഫോണിലെ വാട്‌സാപ്പിലേക്ക് ചില നമ്പരുകളിൽനിന്ന് പെൺകുട്ടിയുടെ അശ്ലീല വീഡിയോകൾ അയച്ചിട്ടുണ്ട്.

ഈ വീഡിയോകൾ ഉപയോഗിച്ച് പെൺകുട്ടിയെ കൂടുതൽ സമ്മർദത്തിലാക്കി, മറ്റു പലരിലേക്കും എത്തിച്ചതിന്റെ തെളിവായി ഇത് മാറുമെന്നാണ് സൂചന. സംഭവം, സ്മാർട്ട് ഫോൺ ഉപയോഗം വശമില്ലാതിരുന്ന മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടാതെ പോയതാണെന്ന് കരുതുന്നു. നിലവിൽ അഞ്ച് പോലീസ് സ്‌റ്റേഷൻ പരിധിയിലായാണ് പെൺകുട്ടിയുടെ മൊഴിപ്രകാരമുള്ളവർ താമസിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിവിധ സ്‌റ്റേഷനുകളിൽനിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാനുള്ള സാധ്യതയുണ്ട്.

- Advertisement -

പുതിയ ബസ്‌സ്റ്റാൻഡ് പെൺകുട്ടിയുടെ കൈമാറ്റത്തിന് പ്രധാനകേന്ദ്രമാക്കിയതായി പോലീസിന് വിവരംകിട്ടി. ഇവിടത്തെ ചില ഒഴിഞ്ഞകോണുകളും മുകൾനിലയും കേന്ദ്രീകരിച്ച്‌ സമൂഹവിരുദ്ധർ സംഭവത്തിന്റെ അണിയറയിൽനിന്ന് പ്രവർത്തിച്ചതായാണ് വിവരം. മയക്കുമരുന്നിന്റെ വിപണനകേന്ദ്രംകൂടിയായ ഇവിടെ കാര്യമായ പോലീസ് നിരീക്ഷണമോ ക്യാമറകളോ ഇല്ല. പെൺകുട്ടിയെ വിളിച്ചുവരുത്തി പലർക്കും പരിചയപ്പെടുത്തിക്കൊടുത്തിരുന്നത് ഇവിടെവെച്ചായിരുന്നു. സ്റ്റാൻഡിൽനിന്ന് വാഹനങ്ങളിൽ പലസ്ഥലത്തേക്കും കൊണ്ടുപോയിട്ടുള്ളതായാണ് പോലീസിനുകിട്ടിയ വിവരം. മൊഴിയെടുപ്പ് തുടരുന്നു

- Advertisement -

പത്തനംതിട്ട വനിതാപോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തൽ വെള്ളിയാഴ്ച പുലർച്ചെ തുടങ്ങിയത് ശനിയാഴ്ചയും തുടർന്നു. പീഡിപ്പിച്ചവർ ആരൊക്കെയാണെന്നും എവിടെവെച്ചാണ് പീഡനംനടന്നതെന്നുമുള്ള വിവരങ്ങളാണ് പോലീസ് രേഖപ്പെടുത്തുന്നത്. മൊഴിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടികയുടെ വലുപ്പം കൂടിവരുന്നത്. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, കോന്നി, ആറന്മുള എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലേക്ക് കേസ് വ്യാപിക്കുമെന്നാണ് പെൺകുട്ടിയുടെ മൊഴി നൽകുന്ന സൂചന.

സ്കൂളിൽ കായികതാരംകൂടിയായിരുന്ന കുട്ടിക്ക് 13 വയസ്സുള്ളപ്പോൾ ആൺസുഹൃത്ത് സുബിൻ മൊബൈൽഫോണിലൂടെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുത്തു. പിന്നീടായിരുന്നു പീഡനം. എല്ലാപ്രതികളുടെയും പേരിൽ പോക്സോ ചുമത്തും. പട്ടികജാതി പീഡനനിരോധന വകുപ്പും ചുമത്തും. കേസിൽ രണ്ടെണ്ണം ഇലവുംതിട്ട സ്റ്റേഷനിലും മൂന്നെണ്ണം പത്തനംതിട്ട സ്റ്റേഷനിലുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week