പത്തനംതിട്ട: ശബരിമല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജനുവരി 14 വെള്ളിയാഴ്ചയാണ് പത്തനംതിട്ട ജില്ലയ്ക്ക് ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല. മകരവിളക്ക് ദിവസം ഉണ്ടാകാനിടയുള്ള തീർത്ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News