24.8 C
Kottayam
Sunday, June 7, 2026

‘കാവി ബിക്കിനി’ വിരുദ്ധര്‍ക്ക് ജനം മുഖമടിച്ച് മറുപടി നല്‍കി,രാജ്യത്തെ ഏറ്റവും വലിയ ഹിറ്റായി പഠാന്‍,റെക്കോഡുകള്‍ ഓരോന്നായി കടപുഴകി വീഴുന്നു

Must read

മുംബൈ: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോളിവുഡ് കാത്തിരിക്കുകയാണ് ഇത്തരത്തില്‍ ഒരു ചിത്രത്തിനായി. റിലീസ് ദിനത്തില്‍ നിറയെ ഹൌസ്‍ഫുള്‍ ഷോകള്‍ കളിക്കുന്ന, ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ അഡീഷണല്‍ ഷോകള്‍ വേണ്ടിവരുന്ന ഒരു ചിത്രം. ബോളിവുഡിലെ ഹിറ്റ്മാന്‍ അക്ഷയ് കുമാറിനും മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാനുമൊന്നും സാധിക്കാതിരുന്ന കാര്യം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ബോളിവുഡിന്‍റെ കിംഗ് ഖാന്‍, സാക്ഷാല്‍ ഷാരൂഖ് ഖാന്‍. റിപബ്ലിക് റിലീസ് ആയി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ തിരയടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

ബോക്സ് ഓഫീസിലേക്ക് ഷാരൂഖിന്‍റെ വന്‍ തിരിച്ചുവരവായുമാണ് പലരും ഈ വിജയത്തെ കാണുന്നത്. അതേ സമയം ചിത്രത്തിന്‍റെ രണ്ടാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബോക്സ്ഓഫീസ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്കുകള്‍ പ്രകാരം പഠാന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും 70 കോടിക്ക് അടുത്താണ് നേടിയത്. ഒരു ഹിന്ദിചിത്രം ഒറ്റ ദിവസത്തില്‍ നേടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ഇത്. 

റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. ഇതോടെ ഷാരൂഖ് ചിത്രത്തിന്‍റെ ഇന്ത്യന്‍ ബിസിനസ് രണ്ട് ദിവസത്തില്‍ 123 കോടിയായി. അതേ സമയം ചിത്രത്തിന്‍റെ തെലുങ്ക് തമിഴ് ഡബ് പതിപ്പുകള്‍ രണ്ട് ദിവസത്തില്‍ 4.5 കോടി നേടിയിട്ടുണ്ട്. അതേ സമയം എല്ലാ ബോക്സ് ഓഫീസിലും ആഗോള കളക്ഷനും കൂട്ടിയാല്‍ പഠാന്‍ ഇതിനകം 200 കോടി തികച്ചുവെന്നാണ് റിപ്പോര്‍ട്ട്.

- Advertisement -

എല്ലാ ബോക്സ്ഓഫീസ് റെക്കോഡുകളും തകര്‍ന്നു. രണ്ടാം ദിനത്തിലും പഠാന്‍ ചരിത്രം രചിച്ചുവെന്നാണ് തരണ്‍ തന്‍റെ ട്വീറ്റില്‍ പറയുന്നത്. ചിന്തിക്കാന്‍ കഴിയാത്തത്, എതിരാളികള്‍ ഇല്ലാത്തത്, തടയാന്‍ കഴിയാത്തത് – എന്നിങ്ങനെയാണ് തരണ്‍ ട്വീറ്റില്‍ പഠാന്‍റെ ബോക്സ് ഓഫീസ് വിജയത്തെ വിശേഷിപ്പിക്കുന്നത്. 

- Advertisement -

റിലീസ് ദിവസത്തില്‍ പഠാന്‍ എല്ലാ ബോക്സ്ഓഫീസ് കണക്കും ചേര്‍ത്താല്‍ 106 കോടി രൂപയാണ് നേടിയത്. രണ്ടാം ദിനത്തില്‍ പഠാന്‍ 113 കോടി നേടി. ഇതോടെ രണ്ട് ദിവസത്തില്‍ പഠാന്‍ നേടിയത് 219 കോടിയാണ്. 

ലോകമെമ്പാടുമുള്ള 8,000 സ്‌ക്രീനുകളിൽ പഠാന്‍ റിലീസ് ചെയ്തു. ഒരു ഹിന്ദി സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ ഒപ്പണിംഗ് ആണ് ഇത്. റിലീസിന് പിന്നാലെ എക്സിബിറ്റർമാർ 300 ഷോകൾ കൂടുതലായി നടത്തിയെന്നാണ് വിവരം. മുൻകൂർ ബുക്കിംഗിൽ ഏകദേശം 5.5 ലക്ഷം ടിക്കറ്റുകൾ പഠാന്‍ വിറ്റിരുന്നു. 

- Advertisement -

2018-ലെ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. സിദ്ധാർത്ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ എബ്രഹാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പാദുകോണ്‍ നായികയായി എത്തുന്നു. വിശാല്‍ ശേഖറാണ് സംഗീത സംവിധാനം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week