26 C
Kottayam
Saturday, June 6, 2026

പതഞ്ജലിയുടെ ഓഹരികൾ തകർന്നടിഞ്ഞു;ഡയറക്ടർ ബോർഡ് യോഗം നാളെ

Must read

മുംബൈ:ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കെതിരായ സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പതഞ്ജലി ഫുഡ്‌സിന്റെ ഓഹരികളിൽ കനത്ത ഇടിവ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കാൻ പതഞ്ജലിയോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു

പരസ്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കില്ലെന്ന വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയതിന് രാംദേവിന്റെ പതഞ്ജലി ആയുർവേദയ്ക്കും മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കും  എതിരെ സുപ്രീം കോടതി ഇന്നലെ കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു.

പതഞ്ജലി ഫുഡ്‌സ് ഓഹരികൾ ബിഎസ്ഇയിൽ 4.46 ശതമാനം ഇടിഞ്ഞ് 1548.00 രൂപയിലെത്തി. 105 മിനിറ്റ് വ്യാപാരത്തിനിടെ  പതഞ്ജലി ഓഹരികളുടെ നഷ്ടം ഏകദേശം 2300 കോടി രൂപയാണ്. ഒരു ദിവസം മുമ്പ് കമ്പനിയുടെ വിപണി മൂല്യം 58,650.40 കോടി രൂപയായിരുന്നു. വ്യാപാരത്തിനിടെ ഇത് 56,355.35 കോടി രൂപയിലെത്തി.  

ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾ ഭേദമാക്കുമെന്ന് അവകാശപ്പെടുന്ന ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പതഞ്ജലിയെ സുപ്രീം കോടതി വിലക്കിയിരുന്നു. പതഞ്ജലി  ദ ഹിന്ദു ദിനപത്രത്തിൽ നൽകിയ പരസ്യവും യോഗയുടെ സഹായത്തോടെ പ്രമേഹവും ആസ്ത്മയും പൂർണ്ണമായും സുഖപ്പെടുത്തുമെന്ന്  അവകാശപ്പെട്ട് നടത്തി വാർത്താസമ്മേളനം ഉൾപ്പെടെയുള്ള തെളിവുകൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ  കോടതിയിൽ  ഹാജരാക്കിയതിനെ തുടർന്നായിരുന്നു ഉത്തരവ്.

- Advertisement -

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നതിൽ നിന്നും തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും പതഞ്ജലിയെ വിലക്കിയ മുൻ കോടതി ഉത്തരവിന്റെ ലംഘനമാണ് ഇതെന്ന്  കോടതി കണ്ടെത്തി.എന്തുകൊണ്ടാണ് ഇവർക്കെതിരെ  കോടതിയലക്ഷ്യ നടപടി സ്വീകരിക്കാത്തതെന്നും കോടതി ചോദിച്ചു.

- Advertisement -

വാക്സിനേഷനും ആധുനിക മരുന്നുകൾക്കുമെതിരായി രാംദേവ് നടത്തുന്ന പ്രചാരണത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെ രാംദേവ് സഹസ്ഥാപകനായ പതഞ്ജലി ആയുർവേദ് കമ്പനിയുടെ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ പരസ്യങ്ങൾ നിരോധിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്.അതേസമയം, കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം നാളെ ചേരുമെന്ന് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് ബിഎസ്ഇയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week