23.8 C
Kottayam
Tuesday, June 9, 2026

സ്ഥാപനത്തെ തകർക്കാൻ ശ്രമം’; പ്രതിഷേധവുമായി സിപിഎമ്മും യുഡിഎഫും

Must read

കോട്ടയം:കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രം താൽക്കാലികമായി അടച്ചിടാനുള്ള റീജണൽ പാസ്പോർട്ട് ഓഫീസറുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി സിപിഎമ്മും യുഡിഎഫും. കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് ആരോപിച്ച്  പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് കെട്ടിട ഉടമയുടെയും ആരോപണം. കെട്ടിടം കുലുങ്ങുന്നത് പതിവായതിനെ തുടർന്ന് കറുകച്ചാൽ സ്വദേശി നൽകിയ പരാതിയിലാണ് താൽക്കാലികമായി അടച്ചിടാനുള്ള തീരുമാനം

കാരണം വ്യക്തമാക്കാതെ കോട്ടയം നാഗമ്പടത്തെ പാസ്പോർട്ട് സേവാ കേന്ദ്രം അടച്ചിടാനുള്ള നടപടിക്കെതിരെയാണ് പ്രതിഷേധവുമായി രാഷ്ട്രീയപാർട്ടികൾ എത്തിയത്.പത്തനംതിട്ട ഇടുക്കി കോട്ടയം ജില്ലകളിൽ നിന്നുള്ള നിരവധി ആളുകൾ ആശ്രയിക്കുന്ന സ്ഥാപനത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം

ചില സാങ്കേതിക കാരണങ്ങളാൽ ഇന്നുമുതൽ കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രം അടച്ചിടുമെന്നും സേവനങ്ങൾക്കായി ആലപ്പുഴയിലോ തൃപ്പൂണിത്തുറയിലോ ഉള്ള പാസ്പോർട്ട് സേവാ കേന്ദ്രങ്ങളെ ആശ്രയിക്കാമെന്നും മാത്രമാണ് റീജണൽ പാസ്പോർട്ട് ഓഫീസറുടെ ഉത്തരവിലുള്ളത്.  കെട്ടിടത്തിന് ബലക്ഷയം ഉണ്ടെങ്കിൽ തന്നോട് ഇതുവരെയും അധികൃതർ എന്തുകൊണ്ട് ബന്ധപ്പെട്ടിട്ടില്ല എന്ന് കെട്ടിടം ഉടമ ചോദിക്കുന്നു.

- Advertisement -

അതേസമയം കെട്ടിടം ബലക്ഷയത്തെ തുടർന്ന് കുലുങ്ങുന്നത് പതിവായിരുന്നെന്ന് ജീവനക്കാർ പറയുന്നു.തിങ്കളാഴ്ച 300 ലധികം ആളുകൾ കെട്ടിടത്തിലുണ്ടായിരുന്നപ്പോൾ കെട്ടിടം കുലുങ്ങിയതിനെ തുടർന്ന് ആളുകൾ പുറത്തേക്കിറങ്ങി ഓടിയിരുന്നു.  കോട്ടയം നഗരത്തിൽ തന്നെ മറ്റൊരിടത്തേക്ക് പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week