24.6 C
Kottayam
Saturday, June 6, 2026

‘2019ലെ ഓണം, ജീവിതത്തിലെ ഏറ്റവും ഇരുണ്ട കാലം’; അസഹനീയമായ വേദനയെ പുഞ്ചിരിച്ചു നേരിട്ടുവെന്ന് പാർവതി

Must read

കൊച്ചി:തന്റെ ജീവിതത്തിലെ ഇരുണ്ട കാലത്തെ ഓർത്ത് പാർവതി തിരുവോത്ത്. 2019ലെ ഓണക്കാലം ഓർക്കുകയാണ് താരം. ജീവിതത്തിൽ ഏറ്റവും വിഷമം പിടിച്ച സമയം താൻ അതിജീവിച്ചുവെന്നും അതിൽ അഭിമാനിക്കുന്നുവെന്നുമാണ് പാർവതി പറയുന്നത്. യാതൊരു പ്രതീക്ഷയുമില്ലാതിരുന്നിടത്ത് കൂടെനിന്ന പ്രിയപ്പെട്ടവരോട് നന്ദിയുണ്ടെന്നും താനതിൽ ഭാഗ്യവതിയാണെന്നും താരം പറഞ്ഞു. അക്കാലത്തെടുത്ത ചിത്രങ്ങൾക്കൊപ്പമാണ് പാർവതിയുടെ കുറിപ്പ്.

‘2019ൽ എന്റെ സഹോദരൻ എടുത്ത ചിത്രങ്ങൾ ആണിത്. അത് ഓണക്കാലമായിരുന്നു. എന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടങ്ങളിലൊന്നായാണ് ഞാൻ അത് ഓർക്കുന്നത്. ഈ ഫോട്ടോകൾ എടുക്കുന്നതിന് ഒരു മണിക്കൂർ മുമ്പ്, ഞാൻ അനുഭവിച്ച വേദനയെ അതിജീവിക്കാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു.

പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല. എന്നാൽ എനിക്കൊപ്പം എന്റെ പ്രിയപ്പെട്ടവർ ഉണ്ടായിരുന്നു. എനിക്ക് മുന്നോട്ട് പോകാനാകാതിരുന്നപ്പോൾ അവരെന്നെ നയിച്ചു. എനിക്ക് അസഹനീയമായ വേദന ഉണ്ടായിരുന്നു, പക്ഷേ ഞാൻ പുഞ്ചിരിച്ചു. ഞാൻ മുന്നോട്ട് പോയി, അതിജീവിച്ചു. ഞാനെത്ര ഭാഗ്യവതിയാണെന്ന് ഓർക്കുകയാണ്. ഈ ചിത്രങ്ങൾ അത്രമേൽ ഇഷ്ടപ്പെടുന്നു,’ പാർവതി പറഞ്ഞു.

ചിത്രത്തിന് താഴെ നിരവധി പേരാണ് പാർവതിക്ക് സ്നേഹവും പിന്തുണയുമറിയിച്ച് രംഗത്തു വരുന്നത്. വേദനയെ അതിജീവിച്ചതിൽ സന്തോഷമെന്നും താരത്തെയോർത്ത് അഭിമാനിക്കുന്നെന്നുമാണ് പ്രേക്ഷകരുടെ കമന്റുകൾ. പാർവതിയുടെ സിനിമകൾക്കായി കാത്തിരിക്കുന്നുവെന്നും കമന്റുകളുണ്ട്.

- Advertisement -

‘നച്ചത്തിരം നഗർകിറത്’ എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തങ്കലാനാ’ണ് ചിത്രീകരണം പൂർത്തിയായ പാർവതിയുടെ സിനിമ. ചിയാൻ വിക്രം ആണ് നായകൻ. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമെന്നാണ് തങ്കലാനെക്കുറിച്ച് പാർവതി മുമ്പ് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week