25.5 C
Kottayam
Friday, June 5, 2026

ജീവഭയം ഉള്ളതു കൊണ്ടാണ് സിനിമയിലെ സെക്‌സ് റാക്കറ്റിനെ കുറിച്ച് പറയാത്തത്; പാര്‍വതി തിരുവോത്ത് പറയുന്നു

Must read

മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെ കുറിച്ച് മിണ്ടാതിരിക്കുന്നത് ജീവഭയം കൊണ്ടാണെന്ന് നടി പാര്‍വതി തിരുവോത്ത്. സെക്സ് റാക്കറ്റ് അടക്കം സുഗമമായി നടത്തി കൊടുക്കുന്ന ഒരു സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ട്. സൂപ്പര്‍ താരങ്ങള്‍ ഇതിനെതിരെ ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് പാര്‍വതി ചോദിച്ചു. പള്‍സര്‍ സുനിയുടെ കത്തില്‍ പറയുന്ന സിനിമയിലെ സെക്‌സ് റാക്കറ്റിനെ കുറിച്ചുള്ള ചോദ്യത്തോടാണ് ഒരു മാധ്യമത്തോട് പാര്‍വതി പ്രതികരിച്ചത്.

പാര്‍വതി തിരുവോത്തിന്റെ വാക്കുകള്‍ ഇങ്ങനെ, അടിസ്ഥാനപരമായി ജോലി ചെയ്യുക, പോവുക എന്നത് ഇവിടെ അനുവദനീയമായിട്ടുള്ള കാര്യമല്ല. സെക്‌സ് റാക്കറ്റ് അടക്കം സുഗമമാക്കി കൊടുക്കുന്ന സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിക്ക് അകത്തുണ്ട്. അതിനെ കുറിച്ച് വളരെ വ്യക്തമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ സെക്‌സ് റാക്കറ്റ് ഉണ്ടെന്ന് പറയുന്നതില്‍ ഒരിക്കലും താന്‍ അതിശയപ്പെടുന്നില്ല.

ഇങ്ങനെയൊരു കാര്യം ഉണ്ടെന്ന് താന്‍ പറയുന്നത്, നിര്‍മ്മാതാക്കള്‍ ആണെങ്കിലും, സംവിധായകന്‍ ആണെങ്കിലും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ആണെങ്കിലും, എക്‌സിക്യൂട്ടേര്‍സ് ആണെങ്കിലും കോംപ്രമൈസ് ചെയ്യൂ, ഒറ്റക്ക് പോയി മീറ്റ് ചെയ്താല്‍ മതി കൂടെയാരും വേണ്ട എന്നു പറയും. ഇങ്ങനെ പറഞ്ഞുള്ള ഫോണ്‍ കോളുകളും കാര്യങ്ങളും തന്റെ നിരവധി സുഹൃത്തുക്കള്‍ക്ക്, നടിമാര് മാത്രമല്ല, ഇന്‍ഡസ്ട്രിയില്‍ ഏത് ഡിപ്പാര്‍ട്‌മെന്റിലെ സ്ത്രീ ആയാലും അവര്‍ക്ക് അങ്ങനത്തെ അനുഭവം ഉണ്ടായിട്ടുണ്ട്. തനിക്ക് അടക്കം. ഇതിന്റെ എല്ലാ ഡീറ്റെയ്ല്‍സും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

ഇന്‍ഡസ്ട്രിയില്‍ ഒരു വ്യക്തിയും, നമ്മള്‍ സൂപ്പര്‍ ഹീറോ എന്ന് വിളിക്കുന്ന താരങ്ങള്‍ പോലും ഇതിനെതിരെ ഒരക്ഷരം പോലും മിണ്ടാത്തതിന് പിന്നില്‍ എന്തായിരിക്കും കാരണം? 17 വയസുള്ളപ്പോളാണ് താന്‍ സിനിമയിലേക്ക് വരുന്നത്. കലയോടുള്ള സ്‌നേഹവും തനിക്ക് അതിനുള്ള ടാലന്റ് ഉള്ളതു കൊണ്ട് തന്നെയാണ് ഇവിടെ നിലനില്‍ക്കുന്നത്.

- Advertisement -

അതുകൊണ്ട് വേറെ ആരുടെയും സഹായമോ ഔദാര്യമോ ഒന്നിന്റെയും ആവശ്യമോ വന്നിട്ടില്ല. ഇതിനെ ഒക്കെ ഒഴിവാക്കി വിടാനായി ഒരുപാട് കാലം ഒരുപാട് കാര്യങ്ങളിലൂടെ താന്‍ കടന്നു പോയിട്ടുണ്ട്. മീടു മൂവ്‌മെന്റ് തിരമാല പോലെ അടിച്ച് പോയ്‌കൊണ്ടിരിക്കുമ്പോള്‍ പലരും പല കാര്യങ്ങളും തുറന്നു പറയുന്നുണ്ട്. പക്ഷെ തനിക്കൊരു പേര് പുറത്തെടുത്ത് പറയാന്‍ പറ്റാത്തതാണ്. സിനിമയില്‍ ഇല്ലാത്തവരോടും ഉള്ളവരോടും താന്‍ സംസാരിച്ചിട്ടുണ്ട്. നമുക്ക് ഒരുമിച്ച് നിന്നാല്‍ പേര് പറയാമെന്ന്. തനിക്ക് ജീവഭയം ഉള്ളതു കൊണ്ടാണ് പറയാത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week