24.1 C
Kottayam
Sunday, June 7, 2026

‘എന്റെ പേരിലുള്ള വിഡിയോസ് ആവശ്യമില്ലാത്ത മ്യൂസിക്കും ചേര്‍ത്ത് പ്രചരിക്കുന്നത് എനിക്കിഷ്ടമല്ല. ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ വന്നാല്‍ വായിലുള്ള പച്ചത്തെറി കേള്‍ക്കും

Must read

കൊച്ചി:മലയാള ടെലിവിഷന്‍ രംഗത്തെ ഒരു പ്രശസ്ത നടിയും അവതാരകയുമാണ് പാര്‍വതി ആര്‍. കൃഷ്ണ. സോഷ്യല്‍ മീഡിയില്‍ സജീവമായ താരം ഇപ്പോള്‍ തന്റെ ഫോട്ടോഷൂട്ട് വിഡിയോയില്‍ നിന്നും ഗ്ലാമറസ് ആയിട്ടുള്ള ഭാഗങ്ങള്‍ കട്ട് ചെയ്ത് പ്രചരിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. ഇങ്ങനെ കട്ട് ചെയ്ത് എടുത്ത വിഡിയോ പങ്കുവച്ച പേജുകള്‍ക്കെതിരെ ശക്തമായ നിയമനടപടി താന്‍ സ്വീകരിക്കുമെന്നും നടി പറഞ്ഞു. ഫോട്ടോഗ്രാഫിയിലെ ശ്രദ്ധയും പ്രൊഫഷണലിസവുംഎന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ് പാര്‍വതി പറയുന്നു.

ഈ വിഡിയോ ആദ്യം പോസ്റ്റ് ചെയ്ത ചാനല്‍ താന്‍ ഇടപെട്ട് പൂട്ടിച്ചെന്നും നടി പറഞ്ഞു. ഒരുപാട് ഫോട്ടോഷൂട്ട് ചെയ്യുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞ ദിവസം ബീച്ചിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്ത സമയത്തും ക്ലീവേജോ നേവലോ വരാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അത് ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തതുകൊണ്ടാണ്. അത് ഞാന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലാത്തതുകൊണ്ടാണ്. എന്റെ ഫോട്ടോഗ്രാഫറായ രേഷ്മ ഈ ഫോട്ടോഷൂട്ടിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത സമയത്ത് ഏതോ വൈഡ് ഷോട്ടില്‍ എന്റെ നേവല്‍ കാണാവുന്നതുപോലെ ആകുന്നുണ്ടായിരുന്നു.

- Advertisement -

ആ വൈഡ് ഷോട്ടില്‍ നിന്നും കഷ്ടപ്പെട്ട് സൂം ചെയ്ത് ഈ സീന്‍ രോമാഞ്ചം എന്നു പേരുള്ള മീഡിയ അവരുടെ ചാനലിലും അത് കട്ട് ചെയ്ത് മറ്റൊരുപാട് പേജസിലും ഇടുകയുണ്ടായി. ഇന്ന് അവരുടെ അക്കൗണ്ട് പൂട്ടിക്കാവുന്ന കാര്യങ്ങളൊക്കെ ചെയ്ത് ആ ചാനല്‍ പൂട്ടിക്കെട്ടി പോയി , താരം പറയുന്നു. എന്റെ പേരിലുള്ള വിഡിയോസ് ആവശ്യമില്ലാത്ത മ്യൂസിക്കും ചേര്‍ത്ത് പ്രചരിക്കുന്നത് എനിക്കിഷ്ടമല്ല.

- Advertisement -

ഇതിന്റെ പേരില്‍ ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ എന്റെ അടുത്ത് വന്നാല്‍ വായിലുള്ള പച്ചത്തെറി കേള്‍ക്കും. എന്റെ വിഡിയോയോ, ഫോട്ടോയോ ആവശ്യമില്ലാതെ എടുത്ത് അതില്‍ കിടന്ന് പണിയാന്‍ നിന്നാല്‍ നല്ല പണി വാങ്ങിക്കും. ഇതു എന്റെ ഭീഷണിയല്ല, എന്റെ വ്യക്തിസ്വാതന്ത്ര്യമാണ് പാര്‍വതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

Popular this week