24.3 C
Kottayam
Saturday, June 6, 2026

വേദിയിൽ ക്ഷുഭിതനായി മൈക്ക് വലിച്ചെറിഞ്ഞ് പാർഥിപൻ, പകച്ച് എ.ആർ.റഹ്മാൻ; വിഡിയോ

Must read

താരങ്ങളുടെ പൊതുവേദിയിലെ രോഷപ്രകടനം എല്ലായ്പ്പോഴും വാർത്തയാകാറുണ്ട്. ആ ശ്രേണിയിലേക്ക് ഒരു വാർത്തകൂടി പുറത്തുവരികയാണ്. തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ക്ഷുഭിതനായ തമിഴ്നടൻ പാർത്ഥിപൻ കാണികൾക്കുനേരെ മൈക്ക് വലിച്ചെറിഞ്ഞതാണ് ആ സംഭവം. സം​ഗീതസംവിധായകൻ എ.ആർ. റഹ്മാനും വേദിയിലുണ്ടായിരുന്നു.

പാർത്ഥിപൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഇരവിൻ നിഴൽ. റഹ്മാനാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം. ഓഡിയോ ലോഞ്ചിനിടെ ഇരുവരും സംസാരിക്കുന്നതിനിടെ പാർത്ഥിപന്റെ മൈക്ക് പ്രവർത്തിക്കുന്നില്ലെന്നും സംസാരിക്കുന്നത് കേൾക്കുന്നില്ലെന്നും കാണികൾ ചൂണ്ടിക്കാട്ടിയതോടെയാണ് താരത്തിന് കലി കയറിയത്. ഇതാദ്യം തന്നെ പറയണ്ടേ എന്നുചോദിച്ചാണ് പാർത്ഥിപൻ മൈക്ക് വലിച്ചെറിഞ്ഞത്. ഇതെല്ലാം കണ്ട് അമ്പരന്ന് നിൽക്കുന്ന എ.ആർ. റഹ്മാനെയാണ് പുറത്തുവന്ന വീഡിയോയിൽ കാണുന്നത്.

എന്നാൽ തൊട്ടുപിന്നാലെ തന്നെ പാർത്ഥിപൻ ക്ഷമയും ചോദിച്ചു. വേദിയിൽ എ.ആർ. റഹ്മാൻ നൽകിയ ഷീൽഡ് ഒരു കൈകൊണ്ട് ഏറ്റുവാങ്ങിയതുകൊണ്ട് കൈ ഉളുക്കിയിരുന്നു. അതിന്റെ വേദന താങ്ങാനാവുന്നതായിരുന്നില്ല. മൈക്ക് പ്രവർത്തിക്കുന്നില്ല എന്നുകൂടി അറിഞ്ഞപ്പോഴുണ്ടായ ടെൻഷൻ കാരണമാണ് അങ്ങനെയെല്ലാം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ തന്നെ ആദ്യത്തെ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ എന്ന വിശേഷണവുമായാണ് ഇരവിൻ നിഴൽ എത്തുന്നത്. പാർത്ഥിപൻ തന്നെ നായകനാവുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാർ, അനന്ത കൃഷ്ണൻ, ബ്രിജിഡ സാ​ഗ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 50 വയസുകാരനായാണ് പാർത്ഥിപൻ എത്തുന്നത്. അദ്ദേഹം ഇതിന് മുമ്പ് സംവിധാനം ചെയ്ത ഒത്ത സെരുപ്പ് സൈസ് 7 എന്ന ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week