KeralaNews

പ്രതിഷേധിച്ചവരിലൊരാൾ എഞ്ചിനീയറിംഗ് ബിരുദധാരി,അകത്ത് കടന്നത് ബിജെപി എംപിയുടെ പാസിൽ, ലോക്സഭയിൽ ഫോറൻസിക് പരിശോധന; പ്രതിഷേധവുമായി പ്രതിപക്ഷം

​ ന്യൂഡൽഹി: പാർലമെന്‍റിൽ അതിക്രമിച്ച് കടന്ന് പ്രതിഷേധിച്ചവരിലൊരാൾ എഞ്ചിനീയറിംഗ് ബിരുദധാരിയെന്ന് വിവരം. മൈസൂരു സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡി. മനോരഞ്ജനും, സാഗർ ശർമ്മ എന്നയാളുമാണ് ലോക്സഭയിൽ കളർ സ്പ്രേ പ്രയോ​ഗിച്ചത്.

ബെംഗളുരുവിലെ വിവേകാനന്ദ സർവകലാശാലയിലാണ് 35 കാരനായ ഡി മനോരഞ്ജൻ പഠിച്ചതെന്നും പുറത്തുവരുന്നു. മൈസൂരു എംപി പ്രതാപ് സിൻഹ നൽകിയ പാസ്സുപയോഗിച്ചാണ് സാഗർ ശർമയും മനോരഞ്ജനും അകത്ത് കയറിയതെന്നാണ് വിവരം. അതേസമയം, അക്രമത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭയിൽ ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്.

ഫോറൻസിക് സംഘം പാർലമെന്റ് വളപ്പിൽ തെളിവ് ശേഖരിക്കുകയാണ്. കൂടാതെ സിആർപിഎഫ് ഡിജിയും പാർലമെന്റിലെത്തിയിട്ടുണ്ട്. അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രം​ഗത്തെത്തി.

ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ​ഗാർഖെ ആവശ്യപ്പെട്ടു. വിവരങ്ങൾ അം​ഗങ്ങൾ അറിയണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു.  അംഗങ്ങളെ സുരക്ഷാ വീഴ്ച സംഭവിച്ച വിവരങ്ങൾ അറിയിച്ചില്ലെന്ന് പരഞ്ഞ് രാജ്യസഭയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപോയി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button