കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ഗാസിയാബാദ്: ഗാസിയാബാദില്‍ കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ കെട്ടിടത്തിനു മുകളില്‍നിന്നും ചാടി ജീവനൊടുക്കി. ഉറങ്ങിക്കിടന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ബഹുനില പാര്‍പ്പിട സമുച്ചയത്തിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍നിന്നും ചാടി ജീവനൊടുക്കുകയായിരിന്നു. മറ്റൊരു സ്ത്രീ കൂടി ഇവര്‍ക്ക് പിന്നാലെ കെട്ടിടത്തില്‍നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇവരുടെ നില ഗുരുതരമാണ്.
ഫാക്ടറി ഉടമയും കുടുംബവുമാണ് മരിച്ചത്. ഇയാളുടെ ബിസിനസ് പങ്കാളിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ച സ്ത്രീയെന്ന് പറയുന്നു. ഫാക്ടറി ഉടമയുടെ രണ്ടാം ഭാര്യയാണ് ഇവരെന്നും പറയപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് കരുതുന്നു. ഫാക്ടറി ഉടമ വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നു. അടുത്തിടെ നികരവധി ചെക്കുകള്‍ പണം ഇല്ലാത്തതിനാല്‍ മടങ്ങുകയും ചെയ്തു.