27.8 C
Kottayam
Tuesday, June 9, 2026

പ്രണയിച്ച് വിവാഹം കഴിച്ചതിന് മകൾക്കും മരുമകനുമെതിരേ ക്വട്ടേഷൻ

Must read

കോഴിക്കോട്: മകൾ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകൾക്കും മരുമകനുമെതിരേ ക്വട്ടേഷൻ . അമ്മയും അച്ഛനും ഉൾപ്പെടെ ഏഴു പേരെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാലോർ മല സ്വദേശിനിയായ പെൺകുട്ടിയുടെ അമ്മ അജിത ,അച്ഛൻ അനിരുദ്ധൻ എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്. മകളുടെ ഭർത്താവിന്റെ ബന്ധുവിന് നേരത്തെ വെട്ടേറ്റിരുന്നു.

പ്രണയവിവാഹത്തിന് പിന്തുണ നൽകിയതിന് ഇവരുടെ സുഹൃത്തിനെയും നേരത്തെ ആക്രമിച്ചിരുന്നു. കയ്യാലത്തോടി സ്വദേശി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവെച്ചായിരുന്നു അക്രമം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം ഹെൽമറ്റ് അഴിക്കാൻ പറയുകയും പിന്നാലെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്ക് അടിച്ചെന്നുമായിരുന്നു പരാതി.

അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ബഹളം കേട്ട് വീട്ടിൽനിന്ന് ബന്ധു ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ റിനീഷിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ 21 തുന്നലുകളുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി; ദിവ്യ എസ് അയ്യർക്ക് അടക്കം മാറ്റം, ഡോ.ബി. അശോക് ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം: ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. സസ്‌പെൻഷൻ പിൻവലിക്കപ്പെട്ട് തിരികെയെത്തിയ ഡോ. ബി. അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായും എൻ. പ്രശാന്തിനെ കായികവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു. തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന...

ആന്ധ്രയിലെ സ്റ്റീൽ പ്ലാന്റിൽ വൻ തീപിടിത്തം; ഉരുകിയ ലോഹം തൊഴിലാളികളുടെ മേലേക്ക് മറിഞ്ഞ് ഒൻപത് മരണം; നിരവധി പേർക്ക് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ (ആർ.ഐ.എൻ.എൽ.) സ്റ്റീൽ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് തൊഴിലാളികൾക്ക് ദാരുണാന്ത്യം. പ്ലാന്റിലെ സ്റ്റീൽ മെൽറ്റിങ് ഷോപ്പ് വിഭാഗത്തിന് കീഴിലുള്ള കണ്ടിന്യൂവസ് കാസ്റ്റിങ് ഡിപ്പാർട്ട്‌മെന്റിൽ വൈകീട്ട് നാലരയോടെയായിരുന്നു...

പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി; റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു

ദിബ്രുഗഡ്: പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. യുവതിയെ തിൻസൂകിയ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ അധികൃതർ രക്ഷപ്പെടുത്തിയത്....

കനത്ത മഴ, ഒരു ജില്ലയിൽ കൂടി അവധി ;ആകെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കോഴിക്കോട്: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ...

വിവാഹനിശ്ചയത്തിനായുള്ള ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടിൽ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പായത്തോട് മിച്ചഭൂമി ഒന്നാം പ്ലോട്ടിൽ താമസിക്കുന്ന ചേലോട്ടിൽ പ്രദീപ് കുമാർ-ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12...

Popular this week