24.2 C
Kottayam
Saturday, June 6, 2026

പേപ്പര്‍ സ്ട്രോകള്‍ അപകടകാരികള്‍; ‘എക്കോ ഫ്രെണ്ട്‌ലി’യല്ലെന്ന് പഠനം

Must read

ജ്യൂസും സ്മൂത്തീസുമെല്ലാം കഴിക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്നത് പ്ലാസ്റ്റിക് സ്ട്രോയാണെങ്കില്‍ ഇന്നത് എക്കോ ഫ്രെണ്ട്‌ലി പേപ്പര്‍, ബാംബൂ, സ്ട്രോകളിലേക്ക് മാറിയിട്ടുണ്ട്. എന്നാല്‍ നാം ഉപയോഗിക്കുന്ന ഈ എക്കോ ഫ്രെണ്ട്‌ലി സ്ട്രോകള്‍ യഥാര്‍ത്ഥത്തില്‍ എക്കോ ഫ്രെണ്ട്‌ലിയാണോ? ഫുഡ് അഡിറ്റീവ്സ് ആന്റ് കണ്ടാമിനന്‍സ് (Food Additives and Contaminants) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

പേപ്പര്‍ സ്ട്രോകള്‍ വിഷലിപ്തവും അപകടകരവുമാണെന്ന് പഠനം പറയുന്നു. ഇവ വിഘടിക്കാത്ത രാസപദാര്‍ങ്ങള്‍ (Forever Chemicals) അടങ്ങിയതാണെന്ന് പഠനം വ്യക്തമാക്കുന്നു. 39 ബ്രാന്റുകളിലാണ് പഠനം നടത്തിയിരിക്കുന്നത്. ഇതില്‍ 27 എണ്ണത്തിലും വിഷലിപ്തമായ രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി. പേപ്പര്‍ സ്ട്രോകളില്‍ പിഎഫ്എഎസ് (PFAS – polyfluoroalkyl substances ) കണ്ടെത്തിയിട്ടുണ്ട്. ഫോര്‍ എവര്‍ കെമിക്കലില്‍ ഉള്‍പ്പെടുന്നവയാണ് പിഎഫ്എഎസ്.

പേപ്പറും വെള്ളവും തമ്മില്‍ പ്രവര്‍ത്തിക്കാതിരിക്കാന്‍ സ്ട്രോകളില്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. പേപ്പര്‍, ബാംബൂ, പ്ലാസ്റ്റിക്, സ്റ്റെയിന്‍ലസ് സ്റ്റീല്‍ എന്നിവയുടെ 39 ബ്രാന്‍റുകളിലാണ് പഠനം നടത്തിയത്. ഇതില്‍ സ്റ്റീല്‍ സ്ട്രോകളില്‍ മാത്രമാണ് പിഎഫ്എഎസ് കണ്ടെത്താതിരുന്നത്. എല്ലാ തരം സ്ട്രോകളിലും പിഎഫ്എഎസ് കണ്ടെത്തിയെങ്കിലും സസ്യങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സ്ട്രോകളിലാണ് പ്രാഥമികമായി ഇത് കണ്ടെത്തിയത്.

പിഎഫ്എഎസ് അടങ്ങിയ ധാരാളം വസ്തുക്കള്‍ നിത്യ ജീവിതത്തില്‍ നാം ഉപയോഗിക്കുന്നുണ്ട്. ടെക്സ്റ്റൈല്‍ ഉത്പന്നങ്ങള്‍, ലെതര്‍, പേപ്പര്‍, പെയിന്റ്സ്, അഗ്നിരക്ഷയ്ക്കുപയോഗിക്കുന്ന ഫോം, വയര്‍ ഇന്‍സുലേഷന്‍സ്, എന്നിവയില്‍ പിഎഫ്എഎസ് ഉപയോഗിക്കുന്നുണ്ട്. വെള്ളത്തില്‍ ലയിക്കാത്ത തുണിത്തരങ്ങള്‍, ഗ്രീസില്‍ ലയിക്കാത്ത പേപ്പറുകള്‍, നോണ്‍ സ്റ്റിക് കുക്ക് വെയര്‍, ഷാംപൂ, നെയില്‍ പോളിഷ്, കണ്ണില്‍ ഉപയോഗിക്കുന്ന മേക്കപ്പ് പ്രൊഡക്ട്സ് എന്നിവയിലും പിഎഫ്എഎസ് അടങ്ങിയിട്ടുണ്ട്.

- Advertisement -

പിഎഫ്എഎസ് ശരീരത്തിലെത്തുന്നത് വന്ധ്യതയ്ക്കും ഗര്‍ഭിണികളില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദ്ധത്തിനും പ്രോസ്റ്റേറ്റ്, വൃക്ക, ടെസ്റ്റികുലാര്‍ ക്യാസര്‍‌ എന്നിവയ്ക്കും കാരണമാകുന്നുവെന്ന് അമേരിക്കയിലെ എന്‍വിറോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. പ്രതിരോധശേഷിയെ കുറയ്ക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week