24.6 C
Kottayam
Sunday, June 7, 2026

ആധാര്‍ – പാൻ ലിങ്കിങ് മാത്രമല്ല; ഈ മാസം തീരും മുമ്പ് ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിയ്ക്കുക

Must read

ന്യൂഡൽഹി:ആധാര്‍-പാൻ ലിങ്ക് ചെയ്യല്‍, ഉയര്‍ന്ന ഇപിഎഫ് പെൻഷനു വേണ്ടി അപേക്ഷിക്കല്‍ തുടങ്ങിയ നിര്‍ണായകമായ സാമ്ബത്തിക കാര്യങ്ങള്‍ ഈ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയിരിക്കണം.

വെറും 12 ദിവസം മാത്രമാണ് ഈ മാസം ഇനി ബാക്കിയുള്ളത്. നിലവില്‍ ലഭ്യമായ സമയപരിധികള്‍ നഷ്‌ടപ്പെടുത്തിയാല്‍ പിഴ അടയ്ക്കല്‍, അക്കൗണ്ട് നിര്‍ജ്ജീവമാക്കല്‍, തുടങ്ങിയതായിരിക്കും ഫലം.

ആധാര്‍ – പാൻ ലിങ്കിങ്

പെര്‍മനന്റ് അക്കൗണ്ട് നമ്ബര്‍ (പാൻ) ആധാറുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ മാസം പൂര്‍ത്തിയാക്കേണ്ട പ്രധാന ജോലികളില്‍ ഒന്ന്. ജൂണ്‍ 30 ആണ് ആധാര്‍ പാൻകാര്‍ഡ് ലിങ്ക് ചെയ്യാനുള്ള അവസാന തിയ്യതി. ജൂണ്‍ 30 നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും.

- Advertisement -

പാൻകാര്‍ഡ് അസാധുവായാല്‍ നിങ്ങള്‍ക്ക് ഇൻകം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യാൻ കഴിയുകയുമില്ല. പലതവണ സമയപരിധി നീട്ടി നല്‍കിയതിനാല്‍, വീണ്ടും ജൂണിന് ശേഷവും സമയപരിധി നീട്ടി നല്‍കാൻ സാധ്യത കുറവാണ്. നിലവില്‍ ആയിരം രൂപ പിഴയടച്ച്‌ പാൻ ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്.

- Advertisement -

സമയപരിധിക്കുള്ളില്‍ ചെയ്തില്ലെങ്കില്‍ പാൻകാര്‍ഡ് അസാധുവാകുമെന്ന് മാത്രമല്ല, ഉയര്‍ന്ന പിഴയും നല്‍കേണ്ടിവരും. പാൻ – ആധാര്‍ രേഖകള്‍ ജൂണ്‍മാസത്തിനകം ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, പാൻ കാര്‍ഡ് അസാധുവായി പ്രഖ്യാപിക്കും.

മാത്രമല്ല അസാധുവായ കാര്‍ഡ് യാതൊരു പ്രയോജനവുമില്ലാത്ത പ്ലാസ്റ്റിക് കാര്‍ഡ് കഷ്ണം മാത്രമായിരിക്കും. ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള സാമ്ബത്തിക ഇടപാടുകളും തകരാറിലാവും.

ഉയര്‍ന്ന പെൻഷന് അപേക്ഷിക്കാം

- Advertisement -

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ (ഇ പി എഫ്) വരിക്കാര്‍ക്ക് ഉയര്‍ന്ന പെൻഷനുകള്‍ക്കായി അപേക്ഷിക്കാൻ 2023 ജൂണ്‍ 26 വരെ സമയമുണ്ട്. ഇത് വഴി പ്രതിമാസം നിലവിലുള്ള പരിധിയായ 15,000 രൂപയ്‌ക്കപ്പുറം പെൻഷനിലേക്ക് കൂടുതല്‍ സംഭാവന നല്‍കാൻ കഴിയും.

പ്രതിമാസ അടിസ്ഥാന ശമ്ബളത്തിന്റെ ഉയര്‍ന്ന ശതമാനം സംഭാവന ചെയ്യുന്നതിലൂടെ, ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും അവരുടെ പ്രവര്‍ത്തന വര്‍ഷങ്ങളില്‍ ഒരു വലിയ പെൻഷൻ ഫണ്ട് ശേഖരിക്കാനാകും. 2022 നവംബര്‍ 4-ന് നല്‍കിയ ഉത്തരവിലാണ് സുപ്രീംകോടതി ആദ്യം മാര്‍ച്ച്‌ 3 വരെ സമയപരിധി നിശ്ചയിച്ചത്. നിലവില്‍ 26 ജൂണ്‍ 2023 വരെയാണ് സമയപരിധി.

ബാങ്ക് ലോക്കര്‍ കരാര്‍ സമയപരിധി

ബാങ്കുകളിലെ ലോക്കര്‍ കരാര്‍ പുതുക്കുന്നതിനുള്ള സമയപരിധിയുടെ പ്രധാനഘട്ടം പൂര്‍ത്തിയാകേ, ജൂണ്‍ മുതലുള്ള മാസങ്ങള്‍ നിര്‍ണായകമാണ്. ജൂണ്‍ 30 നുള്ളില്‍ ആവശ്യമായ നടപടിക്രമങ്ങളുടെ 50 ശതമാനവും സെപ്റ്റംബര്‍ 30 നകം 75 ശതമാനം നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഓരോ വ്യക്തിയും സാമ്ബത്തിക നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും, പിഴയടക്കല്‍ പോലുള്ള പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും പ്രധാന സാമ്ബത്തികകാര്യങ്ങള്‍ നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week