27.6 C
Kottayam
Sunday, June 7, 2026

അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് പാലരുവി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌

Must read

കോട്ടയം:അതിരമ്പുഴ തിരുനാളിനോട് അനുബന്ധിച്ച് പാലരുവി, മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌.പ്രധാന തിരുനാൾ ദിവസമായ ജനുവരി 24, 25 തീയതികളിലാണ് ട്രെയിനുകൾക്ക് ഒരു മിനിറ്റ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്.

ജനുവരി 23 നും 24 നും തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് 24,25 തീയതികളിൽ പുലർച്ചെ 07 18 ന് ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സിനും ജനുവരി 24,.25 തിയതികളിൽ പാലക്കാട് നിന്ന് പുറപ്പെട്ട് അന്നേ ദിവസം രാത്രി 07.50 ന് ഏറ്റുമാനൂർ എത്തുന്ന പാലരുവിയ്ക്കും സ്റ്റോപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം പുറപ്പെടുന്ന ട്രെയിനുകളുടെ തിയതികളിലെ വ്യത്യാസം മൂലം പാലരുവി,മലബാർ എക്സ്പ്രസ്സുകൾ ഫലത്തിൽ 25, 26 തിയതികളിലാണ് സ്റ്റോപ്പ്‌ ലഭിച്ചത്.. ട്രെയിൻ കാത്തുനിന്ന നിരവധി യാത്രക്കാരെ നോക്കുകുത്തിയാക്കി കഴിഞ്ഞ വർഷം ജനുവരി 24 ന് ട്രെയിൻ നിർത്താതെ കടന്നുപോയപ്പോൾ ഓപ്പറേഷൻ വിഭാഗത്തിൽ നിന്നുണ്ടായ വീഴ്ചയിൽ തോമസ് ചാഴികാടൻ എം പി ഖേദം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ വർഷം റെയിൽവേ നോട്ടിഫിക്കേഷനിൽ തന്നെ വളരെ വ്യക്തത വരുത്തിയാണ് താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്. ജനുവരി 24, 25 തീയതികളിൽ ഏറ്റുമാനൂർ എത്തിച്ചേരുന്ന ട്രെയിനുകൾക്കാണ് സ്റ്റോപ്പ്‌ .

- Advertisement -

- Advertisement -

ജനുവരി 19 ന് കൊടികയറിയ തിരുനാളിന് ഫെബ്രുവരി 1 ന് ഏട്ടാമിടത്തോടെയാണ് സമാപനം കുറിക്കുന്നത്. അതിരമ്പുഴ തിരുനാളിനോട്‌ അനുബന്ധിച്ച് നടക്കുന്ന കരിമരുന്നുകലാപ്രകടനം കാണുവാൻ കേരളത്തിലെ നാനാഭാഗങ്ങളിൽ നിന്നും പതിനായിരക്കണക്കിനാളുകൾ എത്തിച്ചേരാറുണ്ട്. പ്രദക്ഷിണ ശേഷം രാത്രി വൈകിയുള്ള വെടിക്കെട്ടിന് നിരോധനമുള്ളതിനാൽ ഈ വർഷം ജനുവരി 25 നാണ് കരിമരുന്നു കാലപ്രകടനം. രാത്രിയിൽ തിരുനാളിന് എത്തിച്ചേരാനും മടങ്ങാനും സൗകര്യാർത്ഥമാണ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ അതിരമ്പുഴയിൽ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്‌ക്കും ജില്ലാകേന്ദ്രത്തിലേയ്ക്കും കെ എസ് ആർ ടി സി പ്രത്യേക ബസ് സൗകര്യവും ഒരുക്കുന്നുണ്ട്.

ജനുവരി 24, 25 തീയതികളിൽ ഏറ്റുമാനൂർ ട്രെയിനുകളും നിർത്തുന്ന സമയവും :

എറണാകുളം ഭാഗത്തേയ്ക്ക്…

- Advertisement -

👉🏼16347 മംഗലാപുരം എക്സ്പ്രസ്സ്‌ പുലർച്ചെ 12:05 (00:05)

👉🏼16791 പാലക്കാട് പാലരുവി എക്സ്പ്രസ്സ്‌ രാവിലെ 07.18

👉🏼16629 മംഗലാപുരം മലബാർ എക്സ്പ്രസ്സ്‌ രാത്രി 10.30 (22:30)

കൊല്ലം ഭാഗത്തേയ്ക്ക്…


👉🏼16630 തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ്‌ പുലർച്ചെ 04 18

👉🏼16792 തിരുനെൽവേലി പാലരുവി എക്സ്പ്രസ്സ്‌ രാത്രി 07 50 (19:50)

മലബാർ, പാലരുവി എക്സ്പ്രസ്സിന് ഏറ്റുമാനൂരിൽ സ്ഥിരം സ്റ്റോപ്പ്‌ അനുവദിക്കാനുള്ള ഇടപെടൽ എല്ലാ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഏറ്റുമാനൂർ പാസഞ്ചർ അസോസിയേഷനെ പ്രതിനിധീകരിച്ച് അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു. ജനുവരി 19 മുതൽ നിരവധി തീർത്ഥടകരാണ് അതിരമ്പുഴയിലേയ്ക്ക് പ്രവഹിക്കുന്നത്. കോവിഡിന് ശേഷം നിയന്ത്രണങ്ങളിൽ ഇളവുണ്ടായതിനാൽ ഈ വർഷം തിരക്ക് വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ്. തൊട്ടിയാട്ടവും മരണക്കിണറും ഉൾപ്പടെ തീർത്ഥാടകാരെ ലക്ഷ്യമാക്കി നിരവധി വിനോദങ്ങളും ഈ വർഷം പതിവിലും നേരത്തെ മൈതാനം കീഴടക്കിയിട്ടുണ്ട് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week