29.4 C
Kottayam
Friday, June 5, 2026

തൃശൂർ പൂരം: പാലരുവി താത്കാലിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ: പക്ഷെ യാത്രക്കാർക്ക് ആശങ്ക

Must read


തൃശൂർ : പൂരത്തിനോട്‌ അനുബന്ധിച്ച് മെയ് 6, 7 തീയതികളിൽ പൂങ്കുന്നം റെയിൽവേ സ്റ്റേഷനിൽ 16305/06 ഇന്റർസിറ്റി, 16307/08 എക്സിക്യൂട്ടീവ്, 16301/02 വേണാട്, 16791/92 പാലരുവി എക്സ്പ്രസ്സ് ട്രെയിനുകൾക്ക് റെയിൽവേ താത്കാലിക സ്റ്റോപ്പ്‌ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 16791 പാലരുവിയുടെ സ്റ്റോപ്പിന്റെ കാര്യത്തിലാണ് ഇപ്പോൾ ആശങ്കയുണ്ടായിരിക്കുന്നത്.

നോട്ടിഫിക്കേഷൻ പ്രകാരം മെയ്‌ 6 ന് പുറപ്പെടുന്ന പാലരുവിയ്ക്കാണ് പൂങ്കുന്നത്ത് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്. മെയ്‌ 6 ചൊവ്വാഴ്ച രാത്രി പുറപ്പെടുന്ന പാലരുവി മെയ് 07 ന് രാവിലെയാണ് പൂങ്കുന്നം എത്തിച്ചേരുന്നത്. ഫലത്തിൽ പ്രധാന പൂരനാളിൽ പാലരുവിയ്‌ക്ക് പൂങ്കുന്നത്ത് സ്റ്റോപ്പ്‌ ഇല്ല.

- Advertisement -

- Advertisement -

നോട്ടിഫിക്കേഷനിൽ യാത്ര പുറപ്പെടുന്ന തിയതിയെ സൂചിപ്പിക്കുന്ന JCO എന്ന് മാത്രം അടയാളപ്പെടുത്തിയിട്ടുള്ളു. ഇത് പ്രകാരം യാത്രക്കാർക്ക് പെട്ടന്ന് മനസ്സിലാകാനുള്ള സാധ്യതയും കുറവാണ്. തന്മൂലം തെക്കൻ ജില്ലകളിൽ നിന്നുള്ളവർക്ക് കനത്ത പ്രഹരമാണ് പൂരം ദിവസം റെയിൽവേ ഒരുക്കിയിരിക്കുന്നത്. പാലരുവിയുടെ അടുത്ത സ്റ്റോപ്പ്‌ ഒറ്റപ്പാലമാണ്.

പാലക്കാട് ഭാഗത്തേയ്ക്ക് പാലരുവിയ്ക്ക് മാത്രമാണ് റെയിൽവേ സ്റ്റോപ്പ്‌ പരിഗണിച്ചത്. അതാകട്ടെ യാത്രക്കാർക്ക് വേണ്ടവിധത്തിൽ പ്രയോജനപ്പെടുന്നില്ലന്ന പരാതിയും വ്യാപകമായി ഉയർന്നിരിക്കുകയാണ്. ട്രെയിൻ നിർത്തുമെന്ന പ്രതീക്ഷയിൽ വാതിൽപ്പടിയിലെത്തി നിൽക്കുന്നവർക്ക് സംഭവിക്കാവുന്ന അപകട സാധ്യതകളും തള്ളിക്കളയാനാവില്ല.. സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നവരുടെ കാര്യവും കഷ്ടത്തിലാകും.

- Advertisement -

മെയ് 5 ന് രാത്രി പുറപ്പെടുന്ന പാലരുവിയ്ക്ക് കൂടി പൂങ്കുന്നത്ത് സ്റ്റോപ്പ്‌ പരിഗണിക്കണമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ ആവശ്യപ്പെട്ടു. മെയ് 5 ന് പുറപ്പെടുന്ന പാലരുവിയാണ് മെയ് 6 ന് പൂരദിവസം രാവിലെ പൂങ്കുന്നമെത്തുക. സ്റ്റോപ്പുകൾ പരിഗണിച്ച മറ്റു ട്രെയിനുകൾ ആ ദിവസം തന്നെ പുറപ്പെടുന്നതായതിനാലാണ് ഈ പ്രശ്നമില്ലാത്തത്.യാത്രക്കാരുടെ സൗകര്യാർത്ഥം പ്രഖ്യാപിച്ച സ്റ്റോപ്പിൽ വലിയ അസൗകര്യമാണ് കാത്തിരിക്കുന്നതെന്ന് “ഫ്രണ്ട്‌സ് ഓൺ റെയിൽസ്” ആരോപിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചുകയറി; മലപ്പുറത്ത് മൂന്നുപേർ മരിച്ചു

മലപ്പുറം: തേഞ്ഞിപ്പലം കോഹിനൂരിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. ദേശീയപാത 66-ൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചായിരുന്നു അപകടം. തൃശ്ശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. രാത്രി...

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

Popular this week