26 C
Kottayam
Saturday, June 6, 2026

പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌

Must read

കോട്ടയം:പ്രധാന തിരുനാൾ ദിവസമായ ജനുവരി 24, 25 (തിങ്കൾ, ചൊവ്വാ ) ദിവസങ്ങളിൽ പാലരുവി എക്സ്പ്രസ്സ്‌ ഉൾപ്പെടെ 3 ട്രെയിനുകൾക്ക് ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ചു.പാലരുവിയ്ക്ക് പുറമേ 16630 മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ്‌, 16347 തിരുവനന്തപുരം -മംഗലാപുരം എക്സ്പ്രസ്സ്‌ എന്നീ ട്രെയിനുകൾക്കാണ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്.

പാലരുവിയ്ക്ക് സ്ഥിരമായി ഏറ്റുമാനൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്നത് യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. പുലർച്ചെ 06 40 നുള്ള മെമുവാണ് ഇപ്പോൾ എറണാകുളത്ത് ഓഫീസ് സമയം പാലിക്കുന്ന ഏക ട്രെയിൻ. ആ സമയത്ത് സ്ത്രീകളടക്കം നിരവധി യാത്രക്കാർ സ്റ്റേഷനിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുകയാണ്. 07 30 ന് ഏറ്റുമാനൂരിലൂടെ കടന്നുപോകുന്ന പാലരുവി മടക്കയാത്രയ്ക്കും ഏറെ അനുയോജ്യമായതിനാലാണ് സ്ഥിരമായി സ്റ്റോപ്പ്‌ നൽകണമെന്ന ആവശ്യം കൂടുതൽ ശക്തമാകുന്നത്. കേന്ദ്രമന്ത്രി അടക്കം പാർലമെന്റ് രാജ്യസഭാ എം പിമാരെയും മറ്റു ജനപ്രതിനിധികളെയും ഈ വിഷയവുമായി ബന്ധപ്പെട്ട് യാത്രക്കാർ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

മണ്ഡലകാലത്തോട് അനുബന്ധിച്ച് ഏറ്റുമാനൂർ ക്ഷേത്രം സന്ദർശിക്കുന്ന ഭക്ത ജനങ്ങളെ കൂടി പരിഗണിച്ച് പാലരുവിയ്ക്ക് സ്റ്റോപ്പ്‌ നൽകണമെന്ന് ഏറ്റുമാനൂർ നഗരസഭാ കൗൺസിലർ ഉഷാ സുരേഷിന്റെ നേതൃത്വത്തിൽ റെയിൽവേ പാസഞ്ചർ അഫിനിറ്റി ചെയർമാൻ പി. കെ കൃഷ്ണദാസിന് നിവേദനം നൽകിയിരുന്നു. പക്ഷേ പാലരുവിയ്ക്ക് വേണ്ടിയുള്ള ആവശ്യം വീണ്ടും റെയിൽവേ നിരാകരിക്കുകയായിരുന്നു. മണ്ഡലകാലത്ത് ദിവസവും ആയിരക്കണക്കിന് ഭക്തരാണ് ഇത്തവണയും ഏറ്റുമാനൂർ ക്ഷേത്രം സന്ദർശിക്കാനെത്തിയത്.

രാത്രികാല നിയന്ത്രണ സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ പാലരുവി എക്സ്പ്രസ്സ്‌ മാത്രമാണ് ഈ തിരുനാൾ ദിനങ്ങളിലും വിശ്വാസികൾക്ക് ഏറെ ആശ്വാസയി മാറുക. തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ പെരുന്നാളുകളിൽ ഒന്നാണ് അതിരമ്പുഴയിലെ വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുനാൾ. നഗരം ചുറ്റിയുള്ള പ്രദക്ഷിണവും കരിമരുന്നു കാലപ്രകടനവും ചരിത്രത്തിന്റെ ഭാഗമാണ്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടും അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ചുമാണ് ഇത്തവണയും തിരുനാൾ ആഘോഷിക്കുന്നതെന്ന് വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ അറിയിച്ചു.

- Advertisement -

ജനുവരി 24, 25 തീയതികളിൽ ഏറ്റുമാനൂരിൽ താത്കാലിക സ്റ്റോപ്പ്‌ അനുവദിച്ച ട്രെയിനുകളും സമയവും.

- Advertisement -

16630 മംഗലാപുരം തിരുവനന്തപുരം മലബാർ എക്സ്പ്രസ്സ്‌ – പുലർച്ചെ 04 23/ 04 24 (Arrival/ Departure )

16347 തിരുവനന്തപുരം – മംഗലാപുരം എക്സ്പ്രസ്സ്‌ – 00.06/00.07

16791 തിരുനെൽവേലി – പാലക്കാട്‌ പാലരുവി എക്സ്പ്രസ്സ്‌ – 07 26/ 07 27

- Advertisement -

16792 പാലക്കാട് – തിരുനെൽവേലി പാലരുവി എക്സ്പ്രസ്സ്‌ -19.59/20.00

തിരുനാളിനോട് അനുബന്ധിച്ച് പാലരുവിയ്ക്ക് ഏറ്റുമാനൂർ സ്റ്റോപ്പ്‌ അനുവദിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ഏറ്റുമാനൂർ പ്രതിനിധികൾ ശ്രീജിത്ത്‌ കുമാർ, ഷിനു എം. സ് എന്നിവർ അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week