പാലക്കാട്: അമ്പലപ്പാറയില്‍ കടമ്പഴിപ്പുറം സ്വദേശി വെട്ടേറ്റ് മരിച്ചു. കടമ്പഴിപ്പുറം പതിനാറാംമൈല്‍ പുത്തിരിക്കാട്ടില്‍ വീട്ടില്‍ രാമദാസ് (48) ആണ് മരിച്ചത്. സുഹൃത്തായ വേങ്ങശ്ശേരി കണ്ണമംഗലം സൂര്യ ഹൗസില്‍ ഷണ്‍മുഖനാണ് (49) വെട്ടിയതെന്ന് പോലീസ് അറിയിച്ചു.
ഷണ്‍മുഖന്റെ കണ്ണമംഗലത്തെ വീട്ടില്‍വെച്ചാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ ഇയാളെ ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയിലും ശേഷം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഷണ്‍മുഖനെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

