News

“രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കും”- ഇ ശ്രീധരൻ

പാലക്കാട്: ബിജെപി ഔദ്യോ​ഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഇ ശ്രീധരൻ പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്നും, അഞ്ചു കൊല്ലം കൊണ്ട് ഇന്ത്യയിലെ തന്നെ  മികച്ച പട്ടണവുമാക്കുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

“രാഷ്ട്രീയമല്ല വികസനമാണ് തന്റെ ലക്ഷ്യം. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ.  പ്രായക്കൂടുതൽ അനുഭവസമ്പത്താവും. പാലക്കാട് ജയിക്കുമെന്നും ഇ ശ്രീധരൻ”.ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ദേശീയ നേതൃത്വം ഇന്ന് അന്തിമ രൂപം നൽകുമെന്നാണ് സൂചന. സംസ്ഥാന ഘടകം തയ്യാറാക്കിയ സാധ്യത പട്ടിക അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തെരഞ്ഞെടുപ്പ് സമിതിക്ക് കൈമാറും.

നേമത്ത് കുമ്മനം രാജശേഖരൻ, കെ.,സുരേന്ദ്രൻ കോന്നി, കാട്ടാക്കട പി.കെ.കൃഷ്ണദാസ്, തിരുവനന്തപുരം സെൻട്രലിലോ, വട്ടിയൂര്‍കാവിലെ സുരേഷ് ഗോപി എന്നിവര്‍ക്കാണ് സാധ്യത.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button