പാലക്കാട്: ചാലിശ്ശേരി കപ്പൂരില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രാദേശിക ലീഗ് നേതാവ് പിടിയിലായി. കപ്പൂര്‍ സ്വദേശിയും മുസ്ലിം ലീഗ് നേതാവുമായ ഷിഹാബുദ്ദീനെയാണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ സംഭവം അരങ്ങേറിയത്.
പെണ്‍കുട്ടിക്ക് പുതിയ വസ്ത്രം നല്‍കാം എന്ന് പ്രലോഭിപ്പിച്ചാണ് ഷിഹാബുദ്ദീന്‍ കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഈ സമയത്ത് പ്രതിയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീട്ടിലെത്തിച്ച കുട്ടിയെ ഇയാള്‍ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഭയന്നുപോയ പെണ്‍കുട്ടി ഇയാളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് നിലവിളിച്ചുകൊണ്ട് വീട്ടില്‍ നിന്നും പുറത്തേക്കോടി.
കുട്ടി ഓടി രക്ഷപ്പെട്ട് വീട്ടിലെത്തുകയും വിവരം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഉടന്‍ തന്നെ ചാലിശ്ശേരി പോലീസില്‍ പരാതി നല്‍കി. ഇതിനിടയില്‍ സംഭവം പുറത്തറിഞ്ഞതോടെ കേസ് ഒതുക്കിത്തീര്‍ക്കാനും പരാതി പിന്‍വലിപ്പിക്കാനുമായി പ്രതിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പീഡനവിവരവും പിന്നാലെയുണ്ടായ ഭീഷണിയും ഗൗരവമായി എടുത്ത പോലീസ് ഇന്നലെ രാത്രിയോടെ തന്നെ പ്രതിയായ ഷിഹാബുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദളിത് പെണ്‍കുട്ടിക്കെതിരെയുള്ള അതിക്രമമായതിനാല്‍ പോക്‌സോ വകുപ്പുകള്‍ക്ക് പുറമേ പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള (SC/ST Act) വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
A local Muslim League leader named Shihabuddin was arrested by the Chalissery police in Palakkad for allegedly attempting to sexually harass an eight-year-old Dalit girl. The accused lured the child to his vacant house under the pretext of gifting her new clothes, but the victim managed to escape and immediately informed her parents. Following a complaint, the police registered a case under the POCSO Act and the SC/ST Prevention of Atrocities Act against the accused, who also reportedly threatened the victim’s family to withdraw the case.


