Home-bannerKeralaNews

പാലാ പോളിംഗ് ബൂത്തിൽ

പാലാ: ഒരു മാസത്തിനടുത്ത പ്രചാരണത്തിനൊടുവിൽ പാലാ പോളിംഗ് ബൂത്തിൽ .താരതമ്യേന ഭേദപ്പെട്ട പോളിംഗാണ് മിക്ക ബൂത്തുകളിലും രേഖപ്പെടുത്തുന്നത്.

കാപ്പൻ ഒന്നാമൻ

കാണാട്ടുപാറ 119 ആം ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ആദ്യ വോട്ട് രേഖപ്പെടുത്തി.

 

l

പാലായില്‍ മാറ്റമുണ്ടാകുമെന്ന് മാണി സി കാപ്പന്‍. കുടുംബത്തോടൊപ്പം എത്തിയാണ് മാണി സി കാപ്പന്‍ വോട്ട് ചെയ്തത്.ഒന്നാമത് വോട്ട് ചെയ്തത് ഒന്നാമതാകാന്‍ പോകുന്നതിന്‍റെ സൂചന. കെ എം മാണിക്ക് ശേഷം പാലായെ മറ്റൊരു മാണി നയിക്കും. വോട്ടെണ്ണല്‍ ദിവസം ഇന്നത്തെ സന്തോഷത്തോടെ തന്നെ പ്രതികരിക്കും. 78 ശതമാനം വോട്ടിംഗ് നടക്കുമെന്നും മാണി സി കാപ്പന്‍റെ പ്രവചനം

 

പാലാ ബിഷപ്പ്

 

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വോട്ട് രേഖപ്പെടുത്തി. പാലാ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ ബൂത്തിലാണ് ബിഷപ്പ് വോട്ട് ചെയ്‍തത്. ഒരു സ്ഥാനാര്‍ത്ഥിയോടും അടുപ്പവും അടുപ്പക്കുടുതലുമില്ലെന്ന് ബിഷപ്പ്

 

വിജയപ്രതീക്ഷയോട ജോസ് ടോം

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പൂവപ്പാടം എൽ.പി.സ്കൂളിൽ വോട്ടു രേഖപ്പെടുത്തി. വിജയിക്കുമെന്നതില്‍ ഒരു ആശങ്കയുമില്ലെന്ന് ജോസ് ടോം. 100 ശതമാനം വിജയപ്രതീക്ഷ. പോളിംഗ് ശതമാനം ഉയരുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി.

നടി മിയ

നാടിന് നല്ലതാരാണോ അവര്‍ ജയിക്കട്ടെ. നല്ല മാറ്റങ്ങളാകട്ടെയെന്ന് മിയ

 

പാലായിലെ സെന്‍റ്  തോമസ് സ്കൂളിലെ 128 ആം നമ്പര്‍ ബൂത്തിലെത്തി കെ എം മാണിയുടെ കുടുംബം വോട്ട് ചെയ്തു. ജോസ് കെ മാണി, നിഷാ ജോസ് കെ മാണി, കെ എം മാണിയുടെ ഭാര്യ കുട്ടിയമ്മ എന്നിവരാണ് വോട്ട് ചെയ്തത്. കെ എം മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് മാണി കുടുംബം വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന്  കുട്ടിയമ്മ പ്രതികരിച്ചു.

 

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button