KeralaNews

പാലാ നഗരസഭ ആദ്യ,അവസാന രണ്ടു വര്‍ഷങ്ങള്‍ കേരളാ കോണ്‍ഗ്രസ് എം ഭരിക്കും

കോട്ടയം: കേരളത്തിലെ വിവിധ ജില്ലകളിലെ നഗരസഭാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. കോട്ടയം പാലാ നഗരസഭയില്‍ ആദ്യ രണ്ട് വര്‍ഷവും അവസാന രണ്ട് വര്‍ഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും. മൂന്നാം വര്‍ഷം മുതല്‍ പാലാ നഗരസഭ സിപിഐഎമ്മാണ് ഭരിക്കുക. ആന്റോ ജോസ് പടിഞ്ഞാറേക്കര ആദ്യ ടേമില്‍ ചെയര്‍മാന്‍ ആകും.

അതേസമയം പന്തളത്ത് സുശീല സന്തോഷ് അധ്യക്ഷയാകും. യു രമ്യ വൈസ് ചെയര്‍പേഴ്സണാകും. മാവേലിക്കര നഗരസഭയില്‍ വിമത പിന്തുണയോടെ ഭരണം യുഡിഎഫ് പിടിച്ചു. വിമതനായി മത്സരിച്ച വി കെ ശ്രീകുമാറാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. പാലക്കാട്ട് കെ പ്രിയ നഗരസഭാ അധ്യക്ഷയാകും. ഇ കൃഷ്ണദാസ് നഗരസഭാ വൈസ് ചെയര്‍മാനാകും.

അതേസമയം കളമശേരി നഗരസഭയില്‍ നറുക്കെടുപ്പ് നടക്കുകയാണ്. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റ് ലഭിച്ചതോടെയാണ് നറുക്കെടുപ്പ് നടക്കുന്നത്. വിമതന്മാരില്‍ രണ്ട് പേരുടെ പിന്തുണ എല്‍ഡിഎഫിനും ഒരാളുടെ പിന്തുണ യുഡിഎഫിനും ലഭിച്ചു. നിലവില്‍ എല്‍ഡിഎഫിന് 18 സീറ്റും യുഡിഎഫിന് 19 സീറ്റുമാണുള്ളത്.

പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു. രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ 15 പേരുടെ പിന്തുണ മുന്നണി ഉറപ്പിച്ചിട്ടുണ്ട്. യുഡിഎഫിന് 13 സീറ്റ് മാത്രമാണുള്ളത്. എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button