FeaturedNews

പാകിസ്താന്‍ തെരെഞ്ഞെടുപ്പിലേക്ക്; വേട്ടെടുപ്പിന് തയാറാകാന്‍ ജനങ്ങളോട് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ടു. പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ അ​ഭ്യ​ർ​ഥ​ന അം​ഗീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റാ​ണ് 342 അം​ഗ ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട​ത്. തെരെഞ്ഞെടുപ്പ് വരെ കാവല്‍ പ്രധാന മന്ത്രിയായി തുടരുമെന്ന് ഇമ്രാന്‍ ഖാന്‍ അറിയിച്ചു. കൂടാതെ ഇന്ന് വോട്ടെടുപ്പ് നടന്നില്ല അതുകൊണ്ട് തന്നെ പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ തുടരും. ഇതുമായി ബന്ധപ്പെട്ട് പാക് അസംബ്ലിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. പാക് ദേശീയ അസംബ്ലി പിരിഞ്ഞു.

അതേസമയം പാക് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാതെ ഡപ്യൂട്ടി സ്പീക്കര്‍. ദേശീയസുരക്ഷ മുന്‍നിര്‍ത്തി ഏപ്രില്‍ 25 വരെ അവിശ്വാസ വോട്ടെടുപ്പ് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ പിരിഞ്ഞു.

അങ്ങേയറ്റം നാടകീയ സംഭവങ്ങളാണ് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ നടന്നത്. സ്പീക്കര്‍ക്കെതിരെയും പ്രതിപക്ഷം പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടിസ് നല്‍കിയതിനെ തുടര്‍ന്ന് ഡപ്യൂട്ടി സ്പീക്കറാണ് സഭ നിയന്ത്രിച്ചത്. ഭരണപക്ഷ പ്രതിഷേധം ഉള്‍പ്പെടെ കണക്കിലെടുത്ത് ഇസ്ലാമബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അതേസമയം ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഇമ്രാന്റെ നീക്കം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.ഇമ്രാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് വേണ്ടെന്ന് സഭ നിയന്ത്രിച്ച ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.

നടകീയ രംഗങ്ങള്‍ക്കൊടുവിലാണ് വോട്ടെടുപ്പ് വേണ്ടെന്ന തീരുമാനം. പിന്നാലെ സഭ പിരിഞ്ഞു. അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. അതിനാല്‍ അവിശ്വാസ പ്രമേയം വോട്ടിനിടുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. വിദേശ ഗൂഢാലോചനയ്ക്ക് പാകിസ്ഥാന്‍ അസംബ്ലി വേദിയാകേണ്ടതില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button