30.8 C
Kottayam
Saturday, October 26, 2024

ഗുൽമാർഗ് ഭീകരാക്രമണം; പിന്നിൽ പാക് ഭീകരരെന്ന് പ്രതിരോധ വക്താവ്

Must read

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഗുൽമാർഗ് സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ഭീകരരെന്ന് പ്രതിരോധ വക്താവ്. കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കുക, പ്രദേശവാസികളിൽ ഭീതി ജനിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കി. ഒക്‌ടോബർ 24നാണ് ബോട്ട പത്രി മേഖലയിൽ സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടന്നത്. 

നാഗിൻ പോസ്റ്റിന് സമീപം നടന്ന ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് നാട്ടുകാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. റൈഫിൾമാൻ കൈസർ അഹമ്മദ് ഷാ, റൈഫിൾമാൻ ജീവൻ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുഷ്താഖ് ചൗധരി, സഹൂർ അഹമ്മദ് മിർ എന്നിവർ ചുമട്ടുതൊഴിലാളികളായിരുന്നു.

സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തതിന് പിന്നാലെ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇതോടെ ആയുധങ്ങൾ ഉപേക്ഷിച്ച് ഭീകരർ വനത്തിലേയ്ക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. വെളിച്ചക്കുറവിന്റെ ആനുകൂല്യം മുതലെടുത്തായിരുന്നു ഭീകരരുടെ ആക്രമണമെന്ന് ശ്രീനഗറിലെ പ്രതിരോധ വക്താവ് അറിയിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ പിഎഎഫ്എഫ് ഏറ്റെടുത്തിരുന്നു.  

അതേസമയം, കശ്മീർ താഴ്‌വരയിലെ തദ്ദേശീയരല്ലാത്ത തൊഴിലാളികളെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീർ ഡിവിഷനിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ലെഫ്.ജനറൽ രാജ്ഭവനിൽ യോഗം ചേർന്നിരുന്നു. ഡിജിപി നളിൻ പ്രഭാത്, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചന്ദ്രകർ ഭാരതി എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു. എല്ലാ സുരക്ഷാ സേനകളുടെയും ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗവും നടന്നിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്കൂള്‍ വിട്ട് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

മലപ്പുറം: നിലമ്പൂരിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതി നാലു മാസത്തിനു ശേഷം പൊലീസ് പിടിയിലായി. അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശി നിഷാദിനെയാണ് നിലമ്പൂർ പൊലീസ് പിടികൂടിയത്. സ്കൂള്‍ വിട്ട്...

ഇറാനുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രണം; ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങള്‍, മിസൈൽ ആക്രമണത്തിനുള്ള മറുപടിയെന്ന് ഇസ്രയേൽ

ഇറാനുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രമണം. ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇറാന്‍റെ തിരിച്ചടി എന്തായാലും നേരിടാൻ സജ്ജമാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇറാന്‍റെ നിരന്ത പ്രകോപനത്തിനുള്ള മറുപടിയാണിതെന്നും ഇസ്രയേൽ വ്യക്തമാക്കി....

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, 2 പുതുമുഖങ്ങള്‍; സഞ്ജു ടീമില്‍

മുംബൈ: അടുത്തമാസം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന നാലു മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടി20 ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ തിലക് വര്‍മ ടീമില്‍ തിരിച്ചെത്തി. എമേര്‍ജിംഗ്...

പോക്സോ കേസ് : യുവാവിന് 87 വർഷവും ആറ് മാസവും കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

മലപ്പുറം : പോക്സോ കേസില്‍ യുവാവിന് 87 വർഷവും ആറ് മാസവും കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. തടവ് ശിക്ഷയ്ക്ക് പുറമേ 4,37,000 രൂപ പിഴയും അടയ്ക്കണം. മഞ്ചേരി പോക്സോ കോടതിയുടേതാണ്...

ഏതോ നാട്ടിൽ ആർക്കോവേണ്ടി യുദ്ധം ചെയ്ത് ജീവിതം ഹോമിയ്ക്കുന്നവര്‍; ചെയ്യുന്നു;അമേരിക്കന്‍ സൈനികരെ പരിഹസിച്ച് മിയ ഖലീഫ

ദുബായ്‌:ആരുടെയോ രാജ്യത്ത് ആര്‍ക്കോ വേണ്ടി ജോലിചെയ്ത് ജീവിതം പാഴാക്കുന്നവരാണ് യു.എസ്. പട്ടാളക്കാരെന്ന് പരിഹസിച്ച് മിയ ഖലീഫ. സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മിയ പട്ടാളക്കാരെ പരിഹസിക്കുന്നത്. കടുത്ത മാനസിക പ്രശ്‌നങ്ങളുമായി യുദ്ധമുഖത്തുനിന്ന് മടങ്ങിയെത്തുന്ന പട്ടാളക്കാര്‍ക്ക്...

Popular this week