29.4 C
Kottayam
Saturday, June 6, 2026

‘വെടിനിർത്തൽ കരാർ വിശ്വസ്‍തതയോടെ നടപ്പിലാക്കും, പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധം’: ഷഹബാസ് ഷെരീഫ്

Must read

ഇസ്ലാമാബാദ്: ഇന്ത്യയുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയതിനു പിന്നാലെ പാക്കിസ്ഥാന്‍ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാക്കിസ്ഥാന്‍ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതെന്ന് ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ വിശ്വസ്തതയോടെ നടപ്പിലാക്കാന്‍ പാക്കിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കരാര്‍ ലംഘിച്ചുവെന്ന ഇന്ത്യയുടെ ആരോപണത്തിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷഹബാസ് ഷെരീഫ് പറഞ്ഞു.

‘‘ഞങ്ങളുടെ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയും സാഹചര്യം കൈകാര്യം ചെയ്യുന്നു. ഇന്ത്യയാണ് ലംഘനങ്ങൾ നടത്തുന്നത്. വെടിനിർത്തൽ സുഗമമായി നടപ്പിലാക്കുന്നതിനായി ആശയവിനിമയം നടത്തി പരിഹാരം ഉണ്ടാക്കണം. സൈനികർ സംയമനം പാലിക്കണം’’ – ഷഹബാസ് ഷെരീഫ് പറഞ്ഞു.‌ രാജസ്ഥാനിലെ ബാർമർ, ജമ്മു കശ്മീരിലെ ബാരാമുള്ള എന്നിവിടങ്ങളിൽ ഷെല്ലാക്രമണവും ഡ്രോൺ ആക്രമണവും നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

- Advertisement -

- Advertisement -

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാറിനെ പ്രശംസിക്കുകയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറയുകയും ചെയ്തിരുന്നു. ‘‘മേഖലയിലെ സമാധാനത്തിനായി പ്രസിഡന്റ് ട്രംപ് മുൻകയ്യെടുത്ത് നടത്തിയ നീക്കത്തിന് ഞങ്ങൾ നന്ദി പറയുന്നു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി നിലപാടെടുത്ത അമേരിക്കയെ അഭിനന്ദിക്കുന്നു’’  – ഷഹബാസ് ഷെരീഫ് എക്‌സിൽ കുറിച്ചു.

- Advertisement -

ഇന്ത്യയുമായുള്ള സംഘർഷത്തിനിടെ പിന്തുണ നൽകിയ രാജ്യങ്ങൾക്കും ഷഹബാസ് ഷെരീഫ് നന്ദി പറഞ്ഞു. സിന്ധു നദീ ജലവിഭജനം, കശ്മീർ വിഷയം, മറ്റ് തർക്കവിഷയങ്ങൾ എന്നിവയും വൈകാതെ പരിഹരിക്കപ്പെടുമെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week