24.7 C
Kottayam
Wednesday, October 9, 2024

നോര്‍വേയിലെ വീടിന്റെ ജനലുകള്‍ അടഞ്ഞു തന്നെ, വീട് ഉപേക്ഷിച്ചിട്ട് ആഴ്ചകള്‍;റിന്‍സണ്‍ കാണാമറയത്

Must read

ലണ്ടന്‍: റിന്‍സണ്‍ കാണാമറയത് തന്നെ . ജീവന് തന്നെ ഭീക്ഷണി ഉയര്‍ന്ന സാഹചര്യത്തില്‍ വീട് പോലും ഉപേക്ഷിച്ചു റിന്‍സണും കുടുംബവും അജ്ഞാത കേന്ദ്രത്തിലേക്ക് മാറി എന്ന സൂചനയാണ് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് . ലോകമെങ്ങും റിന്‍സണെ തേടി അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും പരക്കം പായുന്നതിനിടെ റിന്‍സന്റെ സോഷ്യല്‍ മീഡിയ അകൗണ്ടുകള്‍ പോലും ഇല്ലാതായി എന്ന സൂചനയാണ് പുറത്തു വരുന്നത് . റിന്‍സന്റെയും ഭാര്യയുടെയും ഫോണ്‍ നമ്പറുകള്‍ തപ്പിയെടുത്ത വിദേശ മാധ്യമങ്ങള്‍ക്ക് ഒന്നിനും അവരെ കണക്ട് ചെയാനായിട്ടില്ല . റിന്‍സണ്‍ എവിടെയാണ് എന്ന ചോദ്യത്തിന് നല്‍കിയ ഇമെയില്‍ അന്വേഷണത്തിനും മറുപടിയില്ലെന്നു ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .

എന്നാല്‍ അനേകം പേരുടെ മരണത്തിനും നൂറു കണക്കിന് പേരുടെ പരുക്കിനും കാരണമായ സ്‌ഫോടങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ ഇസ്രായേല്‍ ചാര സംഘടനാ മൊസാദിന് സഹായം ചെയ്തിട്ടുണ്ടെങ്കില്‍ റിന്‍സനെ കയ്യില്‍ കിട്ടണം എന്ന ആഹ്വാനം നടത്തിയ ഇസ്ലാം രാജ്യങ്ങളില്‍ നിന്നുള്ള ഭീക്ഷണികള്‍ മൂലം ഈ മലയാളി യുവാവിന് പുറം ലോകം തേടി വരാനാകാത്ത സാഹചര്യമാണ് .

ഒരു പക്ഷെ ജീവന്‍ രക്ഷിക്കാനുള്ള പരക്കം പാച്ചില്‍ നടത്തുകയാവാം റിന്‍സണും കുടുംബവും എന്നാണ് അനുമാനിക്കപ്പെടുന്നത് . കേരളത്തില്‍ വയനാട്ടിലെ മാനന്തവാടിയില്‍ കുടുംബവേരുകള്‍ ഉള്ള റിന്‍സണ്‍ ഒരിക്കലും ഒരു ചാര സംഘടനയ്ക്ക് വേണ്ടി ഏജന്റാകാന്‍ തയാറാകില്ല എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത് , ഇതേ അഭിപ്രായം തന്നെയാണ് നോര്‍വേയിലെ ജിന്‍സന്റെ അയല്‍വാസികളായ നോര്‍വേക്കാരും പറയുന്നത് .

ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി സ്വന്തം മുടി ദാനം ചെയ്ത റിന്‍സനെ കഴിഞ്ഞ ഏതാനും വര്‍ഷമായി അറിയാമെന്നു വെളിപ്പെടുത്തിയ നോര്‍വീജിയന്‍ അയല്‍വാസിയായ സ്ത്രീ താന്‍ അറിയുന്ന യുവാവ് ഇത്തരം ഒരു കാര്യം അറിഞ്ഞു കൊണ്ട് ചെയ്യില്ല എന്നാണ് ഉറപ്പായും പറയുന്നത് . അതേസമയം റിന്‍സണ്‍ ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ നോര്‍വേയിലെ വീട് ഉപേക്ഷിച്ചു പോയോ എന്ന സംശയവും അദ്ദേഹത്തെ തേടി ഇന്നലെ താമസ സ്ഥലത്തു എത്തിയ ഡെയ്ലി മെയില്‍ പത്രം ഉന്നയിക്കുന്നു .

അയല്‍വാസികളെ ഉദ്ധരിച്ചു വീടിന്റെ ജനല്‍ ബ്ലൈന്‍ഡുകള്‍ ഏതാനും ദിവസമായി തുറന്നിട്ടില്ല എന്നാണ് പത്രം പറയുന്നത് . മാത്രമല്ല വീടിനു മുന്നിലെ മുറ്റത്തു പുല്‍ വളര്‍ന്നു ”കാടായി ”എന്നും പത്രം പറയുന്നു . വീട്ടില്‍ താമസിച്ചിരുന്നവര്‍ അവിടെ ഉണ്ടായിരുനെകില്‍ പോലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം ഇല്ലാത്ത അവസ്ഥയില്‍ ആയിരുന്നിരിക്കണം എന്നാണ് പത്രം കണ്ടെത്തുന്നത് .

ഒരു ചെറിയ കമ്പനി കൊണ്ട് വലിയ ലാഭ സാധ്യതയുള്ള ബിസിനസ് മുന്നില്‍ എത്തിയപ്പോള്‍ മുന്‍പിന്‍ നോക്കാതെ റിന്‍സണ്‍ എടുത്തു ചാടിയിരിക്കാനുള്ള സാധ്യതയും ഏറെയാണ് . ഈ സാധ്യത കൊണ്ടാണ് ഇന്നലെ ബള്‍ഗേറിയന്‍ അധികൃതരും റിന്‍സണ്‍ അറിഞ്ഞു കൊണ്ട് മൊസാദിന് വേണ്ടി പ്രവര്‍ത്തിച്ചിരിക്കാന്‍ സാധ്യത ഇല്ലെന്നു വെളിപ്പെടുത്തിയതും .

അതിനാല്‍ സ്റ്റാര്‍ട്ട് അപ് കമ്പനി ഉടമയായ റിന്‍സണ്‍ പൊടുന്നെനെ കയ്യില്‍ കിട്ടിയ വലിയൊരു ഓര്‍ഡറിന്റെ പിന്നാമ്പുറം ചികയാന്‍ മിനക്കെട്ടിരിക്കില്ല എന്നാണ് പുറത്തു വരുന്ന നിഗമനം . അഥവാ റിന്‍സണ്‍ അതിനു ശ്രമിച്ചാലും മൊസാദിന്റെ കാണാച്ചരടുകള്‍ കണ്ടെത്തുക അത്ര എളുപ്പവും ആയിരിക്കില്ല . അറിഞ്ഞോ അറിയാതെയോ ആണെങ്കില്‍ പോലും ഈ കച്ചവടം വഴി ലഭിച്ച വന്‍തുകയുടെ കമ്മീഷനേക്കാള്‍ വലിയ വിലയാകും ഭാവി ജീവിതത്തിന് റിന്‍സണ്‍ നല്‍കേണ്ടി വരിക എന്നാണ് ഇപ്പോള്‍ നടക്കുന്ന മാധ്യമ കോലാഹലം വെളിപ്പെടുത്തുന്നത് .

അതീവ രഹസ്യമായി നടന്ന ഒരു കച്ചവടം ഇത്രവേഗത്തില്‍ പരസ്യമായതില്‍ ഇപ്പോള്‍ മൊസാദിന്റെ കൈകളും സംശയിക്കപ്പെടുകയാണ് . പേജര്‍ സ്‌ഫോടനങ്ങളില്‍ സംശയാതീതം ആയി മൊസാദിന്റെ പങ്കു പുറത്തു വരാന്‍ അവര്‍ തന്നെ റിന്‍സന്റെ കമ്പനിയുടെ പങ്കാളിത്തം പുറത്തു വിട്ടതാണോ എന്ന സംശയവും ഉയരുകയാണ് .

അതേസമയം നോര്‍വേയില്‍ എത്തുന്നതിനു മുന്‍പ് രണ്ടു വര്‍ഷം റിന്‍സണ്‍ ഒരു ബ്രിട്ടീഷ് കുടിയേറ്റ കമ്പനിക്ക് വേണ്ടി ചെയ്ത ജോലികളുടെ വിശദാംശങ്ങള്‍ പുറത്തു വരാത്തതും സംശയങ്ങള്‍ ഉയര്‍ത്തുകയാണ് . ഈ കാലഘട്ടത്തില്‍ തന്നെ ചാര സംഘടനകളുടെ നിഴല്‍ സ്ഥാപനങ്ങളുമായി റിന്‍സാണ് ബന്ധം ഉണ്ടായിരുന്നോ എന്ന സംശയമാണ് ഉയരുന്നത് . എന്നാല്‍ ബ്രിട്ടനില്‍ തന്നെ സഹോദരനും അയര്‍ലണ്ടില്‍ സഹോദരിയും ഉള്ളതിനാല്‍ ആ വഴികളില്‍ ജോലി തേടി ബ്രിട്ടനില്‍ എത്തിയതാകാനും സാധ്യത ഏറെയാണ് എന്ന് പറയപ്പെടുന്നു . എന്നാല്‍ ബ്രിട്ടനില്‍ നിന്നും നോര്‍വേയിലേക്ക് കടന്നതില്‍ എന്ത് ലക്ഷ്യം ആണ് ഉണ്ടായിരുന്നത് എന്നും മാധ്യമങ്ങള്‍ തേടുകയാണിപ്പോള്‍ . മാത്രമല്ല ലോകത്തിന്റെ പലഭാഗത്തും ബിസിനസ് ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉള്ള നെറ്റ്വര്‍ക്കുകളില്‍ റിന്‍സണ്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതും ഇപ്പോള്‍ പുറത്തു വരുന്നുണ്ട് .

റിന്‍സന്റെ ഇത്തരത്തില്‍ ഉള്ള അന്വേഷണമാകാം മൊസാദിന് വേണ്ടി പ്രവര്‍ത്തിച്ച ചാര വനിതയെ റിന്‍സന്റെ പക്കല്‍ എത്തിച്ചതെന്ന് കരുതപ്പെടുന്നു . ഹങ്കറി സ്വദേശിയായ ക്രിസ്റ്റിന 2002 മുതല്‍ 2006 വരെ ലണ്ടനില്‍ യൂണിവേഴ്സിറ്റി കോളേജ് നിന്നും ഫിസിക്‌സില്‍ ഗവേഷണം നടത്തിയതായി തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട് . ഇവര്‍ സി ഇ ഓ ആയ ബി എ സി കണ്‍സള്‍ട്ടന്‍സി ആണ് റിന്‍സന്റെ ബള്‍ഗേറിയയില്‍ രെജിസ്റ്റര്‍ ചെയ്ത കമ്പനി മുഖനേ ആയിരക്കണക്കിന് പേജാറുകള്‍ക്കുള്ള ഓര്‍ഡറിന് തായ്വാന്‍ കമ്പനിക്ക് പണം കൈമാറിയത് . ഇക്കഴിഞ്ഞ ചൊവാഴ്ച ആയിരക്കണക്കിന് പേജാറുകള്‍ ഒറ്റയടിക്ക് സ്ഫോടനത്തില്‍ സ്വയം പൊട്ടിത്തെറിച്ചതോടെയാണ് നിര്‍മാതാക്കളായ തായ്വാന്‍ കമ്പനി പേജാര്‍ വില്പനയുടെ വിശദംശങ്ങള്‍ പുറത്തു വിട്ടത് . ഇതോടെയാണ് ക്രിസിനയുടെയും റിന്‍സന്റെയും വിവരങ്ങള്‍ പുറംലോകം അറിയുന്നത് .

ക്രിസ്റ്റിന ഇപ്പോള്‍ ഹങ്കറി രഹാസ്യാ അന്വേഷണ ഏജന്‍സിയുടെ കരുതല്‍ തടങ്കലില്‍ ആണെന്ന് അവരുടെ ‘അമ്മ വെളിപ്പെടുത്തുന്നു . അപ്പോഴും റിന്‍സണ്‍ എവിടെയെന്ന ചോദ്യത്തിന് ഉത്തരം നല്കാന്‍ ആര്‍ക്കും കഴിയുന്നില്ല . റിന്‍സണ്‍ മൂന്നു ദിവസം മുന്‍പ് വയനാട്ടിലെ വീട്ടില്‍ ബന്ധപ്പെട്ടിരുന്നു എന്ന് പറയുമ്പോഴും തന്റെ പേര് പുറത്തു വരാന്‍ ഉള്ള സാധ്യത മുന്‍കൂട്ടി കണ്ടു അദ്ദേഹം ഫോണ്‍ ഉപേക്ഷിച്ചിരിക്കാന്‍ ഉള്ള സാധ്യതയാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത് . തന്നെ തിരക്കി മാധ്യമങ്ങള്‍ മാത്രമല്ല ലോകമെങ്ങും ഉള്ള ചാരക്കണ്ണുകളും എത്താനുള്ള സാധ്യത റിന്‍സണ്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കണം എന്നാണ് ഇപ്പോള്‍ അദ്ദേഹം അമേരിക്കയില്‍ എത്തിയെന്നുള്ള വിവരത്തില്‍ നിന്നും അനുമാനിക്കേണ്ടത് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രാജ്ഭവൻ ആസ്വദിക്കാനല്ല ഞാനിരിക്കുന്നത്, അധികാരമുണ്ടോയെന്ന് കാണാം’തിരിച്ചടിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ദ ഹിന്ദു ദിനപ്പത്രത്തിൽവന്ന മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് പിണറായി വിജയനെ കടന്നാക്രമിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തങ്ങളുടെ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ അഭിമുഖം ചെയ്യുമ്പോൾ പി.ആർ.ഏജൻസിയുടെ രണ്ട്...

ഒന്നും മറച്ചുവെക്കാനില്ല, സ്വർണക്കടത്ത് തടയാൻ കേന്ദ്രത്തോട് ആവശ്യപ്പെടൂ; ഗവർണറോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്തിന് മറുപടിക്കത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും എന്തെങ്കിലും വിവരങ്ങള്‍ ഗവര്‍ണറെ അറിയിക്കുന്നതില്‍ ബോധപൂര്‍വമായ വീഴ്ച വരുത്തിയിട്ടില്ലെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി...

പിണറായി അല്ല പിണറായിയുടെ അപ്പന്റെ അപ്പന്‍ പറഞ്ഞാലും ഞാന്‍ മറുപടി കൊടുക്കും’; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍. തനിക്ക് നാക്കുപിഴവ് സംഭവിച്ചതാണെന്ന് അന്‍വര്‍ പറഞ്ഞു. വീഡിയോയിലൂടെയാണ് അന്‍വര്‍ മാപ്പു പറഞ്ഞിരിക്കുന്നത്. 'പിണറായി അല്ല പിണറായിയുടെ...

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. നാലു മണിക്ക് ശ്രീലേഖയുടെ തിരുവനന്തപുരം ഈശ്വരവിലാസത്തെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി. പൊലീസില്‍ ഒരുപാട് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം...

ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല; ചോദ്യം ചെയ്യൽ നോട്ടീസ് നൽകി

കൊച്ചി: ലഹരി കേസിൽ അറസ്റ്റിലായ ഓം പ്രകാശുമായുള്ള ബന്ധത്തിൻ്റെ പേരിൽ ശ്രീനാഥ് ഭാസിയെ വെള്ളിയാഴ്ച ചോദ്യം ചെയ്യാൻ പൊലീസ്. എന്നാൽ താരത്തിൻ്റെ മേൽവിലാസങ്ങളിലെല്ലാം അന്വേഷിച്ചിട്ടും പൊലീസിന് ശ്രീനാഥ് ഭാസിയെ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിന്...

Popular this week