24.1 C
Kottayam
Friday, June 5, 2026

അപമാനിച്ചത്‌ അമ്മയെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ

Must read

തിരുവനന്തപുരം: വിവാദ പരാമ‍ർശത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസുകൊടുക്കുമെന്ന് ബിജെപി നേതാവ് പത്മജ വേണു​ഗോപാൽ. തന്റെ അമ്മയെയാണ് രാഹുൽ പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ളവർ വന്നതോടെ ചില സംസ്കാരം തുടങ്ങി. രാഹുൽ ടിവിയിലിരുന്ന് നേതാവായ ആളാണ്. എങ്ങനെയാണ് രാഹുൽ ജയിലിൽ കിടന്നതെന്നും അതിന് പിന്നിലെ കഥകൾ എന്താണെന്നും തനിക്കറിയാമെന്നും തന്നെക്കൊണ്ട് തോണ്ടി തോണ്ടി ഓരോന്ന് പറയിപ്പിക്കരുതെന്നും പത്മജ പറഞ്ഞു.

എത്രയോപേർ പാർട്ടി വിട്ട് പോയിട്ടും ഇത്രയേറെ കോൺഗ്രെസ്സുകാർക്ക് കൊണ്ടിട്ടില്ല എന്ന് തോന്നുന്നു. തന്റെ പിതാവിനെയും കോൺഗ്രസുകാർ ചീത്ത പറഞ്ഞിട്ടുണ്ട്. ഇതിന് മുൻപ് ഒരാളും പാർട്ടി വിട്ട് പോയപ്പോൾ ഇങ്ങനെ ചെയ്തിട്ടില്ല. ഏത് പാർട്ടിക്കും ശക്തനായ നേതാവ് വേണം, എന്നാൽ കോൺ​ഗ്രസിന് അതില്ല.

തനിക്ക് സ്വന്തം മണ്ഡലത്തിൽ പ്രവർത്തിക്കാൻ പോലും കഴിയാത്ത സാഹചര്യം കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കി. തന്റെ തോൽവിക്ക് കാരണക്കാരനായ നേതാവിനെ മണ്ഡലം ഭാരവാഹിയായി നിയമിച്ചു. കെപിസിസിയിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. തന്നെ തൃശ്ശൂരിൽ നിന്ന് ഓടിക്കണം എന്ന് ചിലർ തീരുമാനിച്ചു. അളമുട്ടിയാൽ ചേരയും കടിക്കും.

കെ മുരളീധരനെതിരെയും പത്മജ രം​ഗത്തെത്തി. ചേട്ടൻ ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്. പല പാർട്ടികൾ മാറി മാറി വന്നയാളാണ് ചേട്ടൻ. ചേട്ടന്റെ സ്വഭാവം തനിക്ക് പ്രശ്നമല്ല. ‌കോൺഗ്രസ്‌ നേതാക്കൾ കുറച്ചു കഴിഞ്ഞാൽ ഇങ്ങോട്ട് വന്നോളും. തനിക് സ്വാതന്ത്ര്യം ഉള്ള സ്ഥലമാണ് ബിജെപിയെന്നും പത്മജ പറഞ്ഞു. പത്മജ വർക്ക് ഫ്രം നേതാണെന്ന പരാമർശത്തിലും അവർ പ്രതികരിച്ചു.

- Advertisement -

തന്റെ അനിയൻ ആണ് മുരളീധരൻ എങ്കിൽ രണ്ട് അടി കൊടുത്തേനെയെന്നായിരുന്നു പ്രതികരണം. തനിക്ക് ഒന്നൊരകൊല്ലമായി ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം അറിയുന്ന ആളാണ് മുരളീധരൻ. എന്നിട്ടാണ് വർക്ക്‌ ഫ്രം ഹോം പ്രയോഗം നടത്തിയത്. ഫേസ്ബുക്കിലെ ഇഡി പരാമർശത്തോടും പത്മജ പ്രതികരിച്ചു. ആരോ തന്റെ ഫേസ്ബുക്കിൽ കയറിയതാണെന്നും കേസ് കൊടുത്തിട്ടുണ്ടെന്നും പത്മജ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week