‘പാലക്കാട് ഒരു ആൺകുട്ടി പോലുമില്ലേ?കരുണാകരന്റെ കുടുംബത്തെ കരിവാരിപൂശിയ ഇയാളെ മാത്രമേ കിട്ടിയുള്ളൂ’ആഞ്ഞടിച്ച്‌ പത്മജ

പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പരിഹാസം നിറഞ്ഞ കുറിപ്പുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ കരുണാകരന്റെ മകന് സീറ്റ് കൊടുക്കില്ലെന്ന് ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ എന്നും കോണ്‍ഗ്രസുകാര്‍ക്ക് ഇയാളെ മാത്രേ കിട്ടിയുള്ളുവെന്ന് പത്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തിലാണ് പാലക്കാട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പരിഹാസം നിറഞ്ഞ കുറിപ്പുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ കരുണാകരന്റെ മകന് സീറ്റ് കൊടുക്കില്ലെന്ന് ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ എന്നും കോണ്‍ഗ്രസുകാര്‍ക്ക് ഇയാളെ മാത്രേ കിട്ടിയുള്ളുവെന്ന് പത്മജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യുവനേതാവ് രാഹുല്‍ മാങ്കൂട്ടത്തിലാണ് പാലക്കാട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പാലക്കാട്‌ ശ്രീ രാഹുൽ മങ്കൂട്ടം മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു.പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ.കരുണാകരന്റെ കുടുംബത്തെ ( പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ )കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രെസ്സ്കാർക്ക് കിട്ടിയുള്ളൂ ഇലക്ഷന് മത്സരിപ്പിക്കാൻ? കെ.മുരളീധരന്റെ പേര് കേട്ടിരുന്നു .ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവർ സീറ്റ്‌ കൊടുക്കില്ല എന്ന് .പറഞ്ഞത് ശരിയായില്ലേ ? പാലക്കാട്‌ ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ്‌ നിഷേധിച്ചു. ഇത് ആരും ഇല്ല എന്ന് പറയണ്ട.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News