25.2 C
Kottayam
Tuesday, June 16, 2026

മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം,റോഡ് തടഞ്ഞത് മുപ്പത് മിനിറ്റോളം; ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്

Must read

ചിന്നക്കനാല്‍: മൂന്നാറില്‍ റോഡ് തടഞ്ഞ് പടയപ്പ. കന്നിമലയില്‍ ബൈക്ക് യാത്രക്കാരേയും പടയപ്പ ആക്രമച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കന്നിമല സ്വദേശി ബാലദണ്ഡന്‍, വിഗനേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. മൂപ്പത് മിനിറ്റോളമാണ് പടയപ്പ റോഡ് തടഞ്ഞത്. പിന്നാലെ ആനയെ കാട്ടിലേക്ക് തുരത്തി.

കഴിഞ്ഞ ദിവസവും മൂന്നാറില്‍ പടയപ്പയുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാത്രി മുഴുവനും മറയൂര്‍മൂന്നാര്‍ റോഡില്‍ പടയപ്പ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു. വ്യാഴാഴ്ച രാത്രി 10 മുതല്‍ കടുകുമുടി എട്ടാംമൈല്‍ ഭാഗത്താണ് പടയപ്പ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തത്. മറയൂരില്‍ നിന്ന് തണ്ണിമത്തനുമായി പോയ പിക്കപ്പ് തടഞ്ഞ് തണ്ണിമത്തന്‍ എടുത്തു തിന്നു.

- Advertisement -

മൂന്നാറില്‍ നിന്ന് മറയൂര്‍ വഴി ഉദുമല്‍പേട്ടയ്ക്ക് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന് പിന്നിലേക്കും പടയപ്പ പാഞ്ഞടുത്തു. തുമ്പിക്കൈ ഉയര്‍ത്തി ബസിനെ മുട്ടിയുരുമിയെങ്കിലും അല്‍പസമയത്തിനകം ശാന്തനായി മടങ്ങി. രാത്രി ഒട്ടേറെ വാഹനങ്ങളാണ് പടയപ്പക്ക് മുന്നില്‍പ്പെട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. നിലവില്‍ മദപ്പാടിലാണ് പടയപ്പ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡ് ചെയർമാൻ; ബോര്‍ഡ് തലപ്പത്തെ ആദ്യ രാഷ്ട്രീയ നേതാവ്‌

ന്യൂഡൽഹി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ്...

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

Popular this week