24.2 C
Kottayam
Sunday, June 7, 2026

മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി;മൂന്ന് കടകൾ തകർത്തു

Must read

ഇടുക്കി: മൂന്നാറില്‍ വീണ്ടും പടയപ്പയിറങ്ങി. വട്ടവട റൂട്ടില്‍ എക്കോ പോയിന്റിനു സമീപമാണ് ഞായറാഴ്ച രാത്രി പടയപ്പയിറങ്ങിയത്. എക്കോ പോയിന്റിനു സമീപത്തുള്ള മൂന്ന് കടകള്‍ പടയപ്പ തകര്‍ത്തു. സ്ഥലത്ത് പടയപ്പ നിലയുറപ്പിച്ചതോടെ റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്തുതന്നെ ഹോസ് കൊമ്പന്‍ എന്ന ഒറ്റയാന്‍ ഇറങ്ങിയിരുന്നു. ഒരു മണിക്കൂറോളം നേരമാണ് ഹോസ് കൊമ്പന്‍ റോഡില്‍ നിലയുറപ്പിച്ചിരുന്നത്.

മാട്ടുപ്പെട്ടി ഡാമില്‍ കുളിച്ചതിനുശേഷം സ്ഥിരമായി പടയപ്പ എത്തുന്ന സ്ഥലമാണിത്. മാട്ടുപ്പെട്ടി ഡാം, ബോട്ട് സര്‍വീസ്, എക്കോ പോയിന്റ് തുടങ്ങിയ വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടങ്ങളിലായാണ് പടയപ്പയെ കാണാറ്. വട്ടവടയിലേക്ക് പോകുന്ന റൂട്ട് കൂടിയായതിനാല്‍ നിരവധി സഞ്ചാരികള്‍ കടന്നുപോകുന്ന പ്രദേശംകൂടിയാണിത്.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് എക്കോ പോയിന്റിനു സമീപമെത്തിയത്. ഇവിടെ കരിക്കും ചോളവും വില്‍ക്കുന്ന കടകളിലെത്തി അവയെടുത്ത് ഭക്ഷിച്ചു. എന്നാല്‍ അതുവഴി വന്ന യാത്രക്കാര്‍ക്കുനേരെ പ്രകോപനപരമായ രീതിയില്‍ പെരുമാറുകയോ ആക്രമിക്കുകയോ ചെയ്തില്ല. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

 എക്കോ പോയിന്റിലെ വഴിയോരങ്ങളിൽ 100 ലധികം പെട്ടി കടകളാണ് ഉള്ളത്. കടകളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ സംരക്ഷിക്കുവാൻ ചില വ്യാപാരികൾ കടയിൽ തന്നെ രാത്രികാലങ്ങളിൽ ചിലവഴിക്കാറുണ്ട്. മൂന്നാറിലെ ഗൂഡാർ വിള എസ്റ്റേറ്റിൽ നിന്ന് കൊളുന്ത് കയറ്റി വന്ന ട്രാക്ടർ കാട്ടുകൊമ്പൻ പടയപ്പ തടഞ്ഞപ്പോള്‍ വാഹനം തകർക്കരുതേ എന്ന് പടയപ്പയോട് ട്രാക്ടർ ഡ്രൈവർ  അപേക്ഷിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത് അടുത്തിടെയാണ്. മൂന്നാറിലെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്ന് മാട്ടുപ്പെട്ടിയിലെ തേയില ഫാക്ടറിയിലേക്ക് കൊളുന്തുമായി എത്തിയ ട്രാക്ടറാണ് പടയപ്പ തടഞ്ഞത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week