EntertainmentKeralaNews

ബാഗും പാക്ക് ചെയ്ത് ഞാനിറങ്ങി! വൈറലായി മഞ്ജു വാര്യരുടെ ചിത്രങ്ങള്‍

കൊച്ചി:മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലുമെല്ലാം മറ്റൊരാളാണ് മഞ്ജു. താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

https://www.instagram.com/p/ClnU4MDvBTv/?utm_source=ig_web_copy_link

യാത്ര പോകാനൊരുങ്ങുന്ന ചിത്രങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. “ഞാൻ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയില്ല.പക്ഷെ എന്റെ പാതയിൽ തന്നെയാണ്” എന്ന കുറിച്ചുകൊണ്ടാണ് മഞ്ജു ചിത്രങ്ങൾ ഷെയർ ചെയ്തത്.’സന്തോഷത്തോടെ യാത്ര പോയി വരാനാണ്’ ആരാധകർ പോസ്റ്റിനു താഴെ പറയുന്നത്.

https://www.instagram.com/p/ClNo__AIton/?utm_source=ig_web_copy_link

അജിത്തിനൊപ്പം എത്തുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ മഞ്ജു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് സഹപ്രവർത്തകർക്കൊപ്പം യാത്രകളും മഞ്ജു പോയിരുന്നു. ബൈക്കിലായിരുന്നു മഞ്ജുവിന്റെ യാത്രകളെല്ലാം. ‘ആയിഷ’,’വെള്ളരിപട്ടണം’ എന്നിവയാണ് മഞ്ജുവിന്റെ മറ്റു പുതിയ ചിത്രങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button