ഷൂ കെട്ടാനല്ലാതെ ജീവിതത്തിൽ തല കുനിക്കരുതെന്ന് മഞ്ജു വാര്യർ

കൊച്ചി:മലയാളികളുടെ മനസില്‍ മഞ്ജു വാര്യര്‍ എന്ന താരത്തിന് ഒരു പ്രത്യേക സ്ഥാനം തന്നെയാണ് ഉളളത്. എല്ലാ താരങ്ങളുടെയും ഫാന്‍സ് ഒരുപക്ഷെ ഇത്രത്തോളം ശ്രദ്ധിച്ച, ആരാധിച്ച ഒരു നടി മലയാളത്തില്‍ ഉണ്ടോ എന്നത് പോലും സംശയം ആണ്. അതുകൊണ്ടാകാം മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പട്ടം മഞ്ജുവിന് ലഭിച്ചതും.

ഇപ്പോഴിതാ മഞ്ജുവിന്റെ പുത്തന്‍ ലുക്കും പോസ്റ്റുകളും ആണ് ആരാധകര്‍ ആഘോഷമാക്കുന്നത്. ഷൂ കെട്ടാനല്ലാതെ തല ഒരിക്കലും കുനിയാന്‍ ഇടവരരുത്, എന്നാണ് മനോഹരമായ ഒരു ചിത്രം പങ്കിട്ടുകൊണ്ട് മഞ്ജു കുറിച്ചത്. എല്ലാം ക്ഷമയോടെ നിരീക്ഷിക്കാന്‍ പഠിക്കൂ, എല്ലാത്തിനും പ്രതികരണം അര്‍ഹിക്കുന്നില്ല എന്നും മഞ്ജു മറ്റൊരു ചിത്രത്തിനായി പങ്കിട്ട ക്യാപ്ഷനിലൂടെ പറയുന്നു. നിരവധി താരങ്ങളും ആരാധകരും ആണ് മഞ്ജുവിന്റെ പുത്തന്‍ ചിത്രവും ക്യാപ്ഷന്‍സും ഏറ്റെടുത്തത്.

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ആയിഷയിലെ ഗാനം അടുത്തിടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. പ്രഭുദേവ-മഞ്ജു വാര്യര്‍ മാജിക്കാണ് ഇതോടെ പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടത്. ആയിഷ എന്ന ചിത്രത്തിലെ കണ്ണില് കണ്ണില് എന്ന ഗാനത്തിന് വ്യത്യസ്തമായി ചുവടുവെയ്ക്കുകയാണ് മഞ്ജു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News