നിലമ്പൂര്‍: നിലമ്പൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി. അന്‍വറിന്റെ സ്ഥാവര ജംഗമ ആസ്തി 18.57 കോടി രൂപ. 16.94 കോടി ബാധ്യതയും ഭാര്യമാരുടെ പേരില്‍ 50.24 ലക്ഷവും ലക്ഷവും ആസ്തിയുണ്ട്. നിലമ്പൂര്‍ മണ്ഡലം വരാണാധികാരി കെ. ജെ. മാര്‍ട്ടിന്‍ ലോവലിന്റെ ഓഫീസിലെത്തിയാണ് സമര്‍പ്പിച്ച പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍.
പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയായിരുന്നു പത്രിക സമര്‍പ്പിച്ചത്. സ്വയാര്‍ജ്ജിത ആസ്തിയുടെ നടപ്പു കമ്പോളവില 34.38 കോടിയാണ്. ഭാര്യമാരുടെ പേരില്‍ 6.7 കോടി, 2.42 കോടി ആസ്തികളും 50.4 ലക്ഷം വില വരുന്ന 1200 ഗ്രാം വീതം സ്വര്‍ണ്ണവുമുണ്ട്. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ആഴ്ചകള്‍ക്ക് മുമ്പാണ് അന്‍വര്‍ നാട്ടിലെത്തിയത്. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണില്‍ ആയിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് എം.എല്‍.എ. വിദേശത്തേക്കു പോയത്. നിലമ്പൂരില്‍ പി.വി. അന്‍വറിനെ സ്ഥാനാര്‍ഥിയായി സിപിഎം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പി.വി. അന്‍വര്‍ നാട്ടിലെത്തിയത്. എംഎല്‍എ മാസങ്ങളായി നാട്ടില്‍ ഇല്ലാത്തത് പ്രതിപക്ഷം വലിയ ചര്‍ച്ചയാക്കി മാറ്റുകയും ചെയ്തിരുന്നു. നിലമ്പൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അന്‍വറിന്റെ പേരു മാത്രമായിരുന്നു സിപിഎം നേതൃത്വത്തിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നത്.